ഞാറ്റുവേല സാംസ്കാരിക സംഘടന 2016 ജനുവരി ഒന്നിന് കോഴിക്കോട് വെച്ച് നടത്തിയ സമരമാണ് ചുംബന തെരുവ് . ചുംബന തെരുവിന് മുന്നോട്ടു വെച്ച കാര്യാ കാരണങ്ങൾ ഇനി പറയുന്നതാണ്

"കലകൾ സാഹിത്യം സ്വതന്ത്ര ചിന്ത എന്നിങ്ങനെ സർവ്വ മേഖലകളെയും കടന്നാക്രമിച്ചു കൊണ്ട് സവർണ്ണ ഫാസിസ്റ്റ് നരസിംഹവതാരങ്ങൾ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടിരിക്കുമ്പോൾ ഈ മർദ്ദകരെ കടന്നാക്രമിച്ച ചാന്നാർ കലാപവും പുലയ സ്ത്രീകൾ കല്ലയും മാലയും പൊട്ടിച്ചെറിഞ്ഞ പെരിനാട് കലാപവും പുതിയ സമരങ്ങളുടെ ചരിത്ര പാഠമകേണ്ടതുണ്ട്. ഞാറ്റുവേല കൊച്ചിയിൽ നടത്തിയനടത്തിയ കെട്ടുതാലി ചുട്ടെരിക്കൽ പ്രതീകാത്മക സമരത്തിന്റെ തുടർച്ച ചുംബന തെരുവിൽ പ്രത്യക്ഷ സമരമാവുകയാണ് . വെക്തി സമൂഹ വൈരുദ്ദ്യങ്ങളിൽ നിന്നുടലെടുക്കുന്ന നിരവധി സമരങ്ങൾക്ക് കേരളം സാക്ഷ്യപെടുന്നുണ്ടെങ്കിലും സാംസ്കാരിക വിപണി ഈ ആൾ കൂട്ടത്തെ സ്വാംശീകരിക്കുകയാണ് . നവ സമരങ്ങൾക്ക് നേത്രത്വങ്ങൾ ആവശ്യമില്ല എന്ന് പറയുമ്പോൾ തന്നെ മുഖ്യധാരയുടെ അരാഷ്ട്രീയ താൽപ്പര്യങ്ങൾ നെത്രത്വങ്ങൾ ആയി ഉയരുന്നത് കാണാം . പിന്നീട് ഈ അലകളെ അടിച്ചമർത്തുന്നതിന് സവർണ്ണ കൊയ്മയുടെ വക്താക്കൾ ഇവരെ തന്നെ ഉപകരനമാക്കുകയും ചെയ്യുന്നു . അദ്വാനവർഗ്ഗത്തിന്റെ ആര്ജ്ജവത്തിൽ നിന്നുയരുന്ന സമരങ്ങളുടെ ആശയടിത്തറക്കും, ദിശാബോധത്തിനും വെവസ്ഥപിത താൽപ്പര്യങ്ങൾക്കും പരിഷ്ക്കരണ വാദങ്ങൾക്കും വഴങ്ങാതെ, സാമൂഹ്യ മുന്നേറ്റത്തിനു കാരണമാകുന്നു." സമരങ്ങളുടെ ഉടൽ ഭംഗിയിലല്ല ആശയദൃഡതയാണ് ശത്രുവിന്റെ അടിവേരറുക്കുക. നിത്യ ജീവിതത്തിൽ നിന്ന് ബ്രാഹ്മണ്യ ആധിപത്യത്തിന്റെ ഉപാധികളെ പറിച്ചറിയണം. ജൈവീകമായ ആൺ പെൺ ബന്ധങ്ങളെ സ്മൃതിയും വേദവും ഹദീസും സുവിശേഷവും കൂച്ച് വിലങ്ങിടുമ്പോൾ പങ്കാളിത്ത ജീവിത പ്രഖ്യാപനവുമായി ചുംബന തെരുവിൽ യുവത്വങ്ങൾ പുതു ജീവിതത്തിനു തുടക്കം കുറിക്കുന്നു. അർദ്ധ നാടുവാഴിത്ത അർദ്ധ അധീനിവേശ സമൂഹത്തിൽ നമുക്ക് കേവല സ്വാതന്ത്രത്തെകുറിച്ച് ചര്ച്ച ചെയ്യുവാൻ കഴിയില്ല. വർഗ്ഗ വിഭിജിത സമൂഹത്തിൽ സദാചാരം നിഷ്പക്ഷമായ സാമൂഹ്യ മൂല്യമല്ല, അധികാര ബന്ധിതമാണ് ഈ അധികാരഘടനയെ ആക്രമിച്ചു കൊണ്ടല്ലാതെ പുതിയൊരു ജീവിതം സാധ്യമല്ല. പരസ്പര ഇഷ്ട്ടങ്ങളും സ്വതന്ത്രമായ നടത്തങ്ങളും സല്ലാപവും പ്രണയവും ജാതി നിഷേധങ്ങളും മത നിഷ്ടയുടെ പേരിൽ .വെട്ടയടപെടുന്നു. സ്ത്രീ വീടിനകത്തും പുറത്തും മർദ്ദിതയും ദളിതയും ആകുന്നു,കുടുംബം സദാചാരത്തിന്റെ സംഘടന രൂപമായി നില കൊള്ളുന്നു." ചുംബിച്ച് ഉണർത്തുന്നത് വികാരങ്ങളെ മാത്രമല്ല ആധുനിക വിചാരങ്ങളെയുമാണ്". പുരോഗമനപരമായ ജീവിത വീക്ഷണത്തെയും നവോധനത്തിന്റെയും ജനാധിപത്യ വല്ക്കരണത്തിന്റെതുമായ സാംസ്കാരിക പരിസരത്തെക്കുള്ള ഒരായിരം കൈ വഴികളിൽ ഒന്ന് മാത്രമാണ് ഈ സമരം. ചുംബനം പോലും സമരമാകുന്നത് അതിന്റെ പുരുഷാധിപത്യ വിരുദ്ധ ഉള്ളടക്കത്തോട് കൂടിയ സാംസ്കാരിക യുദ്ധമാകുന്നിടത്താണ്."

 മുദ്രാവാക്യം 

"ചുംമ്പിച്ചുണർത്തുന്നത് വികാരങ്ങളെ മാത്രമല്ല, ആധുനിക ജീവിത വിചാരങ്ങലെയുമാണ്"

 കവിയും ഞാറ്റുവേല പ്രവർത്തകനുമായ അജിത്‌ പച്ചനാടനെ മർദ്ദിച്ചതു ചോദ്യം ചെയ്ത തേജസ്സ് മാധ്യമ പ്രവർത്തകൻ അനീബിനെ പോലിസ് ക്രൂരമായി മർദ്ദിക്കുകയും[അവലംബം ആവശ്യമാണ്] പിന്നീട് അനീബിനു ജാമ്യം ലഭിക്കുകയും ഉണ്ടായി.
"https://ml.wikipedia.org/w/index.php?title=ചുംബന_തെരുവ്&oldid=2302186" എന്ന താളിൽനിന്ന് ശേഖരിച്ചത്