ഉമ്മ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉമ്മ (വിവക്ഷകൾ) എന്ന താൾ കാണുക. ഉമ്മ (വിവക്ഷകൾ)

ചുംബനം എന്നത് ചുണ്ട് കൊണ്ടുള്ള സപർശനം ആണ്‌. സാധാരണയായി ചുണ്ടു കൊണ്ട് ചുണ്ടുകളിൽ സ്പർശിക്കുന്നതാണ് ചുംബനം എങ്കിലും ചുണ്ടുകൊണ്ട് മറ്റൊരാളുടേ ഏത് ഭാഗത്ത് സ്പർശിക്കുന്നതിനേയും ചുംബനം അഥവാ ഉമ്മ എന്ന്‌ പറയാം. അഗാധമായ സ്നേഹത്തിന്റെ അടയാളമായാണ് ചുംബനത്തെ കരുതുന്നത്. അമ്മ മക്കളെ ചുംബിക്കുന്നത് കവിളിലോ നെറ്റിയിലോ ആണെങ്കിൽ പ്രണയിക്കുന്നവർ ചുണ്ടുകൾ തമ്മിൽ ഉരസിയാണ് സ്നേഹം പങ്കുവെക്കുന്നത്. അനുഗ്രഹം തരുന്നതിനായി നെറ്റിയിൽ ചുംബിക്കുന്നത് വാത്സല്യപ്പൂർവ്വമാണ്. ചുംബനത്തിന്‌ പ്രാദേശിക വ്യത്യാസം ഉണ്ടാകാറുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ ചുംബനം പരസ്യമായി ചെയ്യാറുള്ള കാര്യമാണെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളിലും ചില മതരാഷ്ട്രങ്ങളിലും പരസ്യ ചുംബനം അനുചിതമെന്നോ അശ്ലീല പ്രകടനമെന്നോ കണക്കാക്കപ്പെട്ടേക്കാം. എങ്കിലും പല നഗരങ്ങളിലും ആളുകൾ പരസ്യമായി ചുംബിക്കാറുണ്ട്. സദാചാര പൊലീസിന് എതിരായി ചുംബനം ഒരു സമര മുറയായി ഉപയോഗപ്പെടുത്തുന്ന 'കിസ്സ് ഓഫ് ലവ്' (kiss of love) എന്ന പ്രതിഷേധ പ്രകടനവും ഇന്ത്യയിൽ ഉടലെടുത്തിരുന്നു. ഇതാണ് ചുംബനസമരം. ജീവൻ രക്ഷിക്കാനായി കൃത്രിമശ്വാസോച്ഛാസം നൽകുന്നതിനെ ജീവന്റെ ചുംബനം (kiss of life) എന്നു പറയാറുണ്ട്.

സ്നേഹം പ്രകടിപ്പിക്കുന്ന ഒരു രീതിയാണ്‌ ചുംബനം

ഉത്ഭവംതിരുത്തുക

ഈ ആചാരത്തിന്‌ എത്രകാലം പഴക്കമുണ്ടെന്ന് ഇതു വരെ നരവംശശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടില്ല. മനശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ കൊച്ചു കുഞ്ഞിന്‌ ഏറ്റവും കൂടുതൽ ലൈംഗിക സംതൃപ്തി ലഭിക്കുന്നത് അതിന്റെ വായിലും നാക്കിലുമാണ്‌. [1] കാരണം കുഞ്ഞ് ജനിക്കുമ്പോൾ ഏറ്റവും കൂടുല് നാഡികൾ വികസിച്ചിട്ടുള്ള ഭാഗം അതിന്റെ വായിലാണ്‌. തിരിച്ചറിയാനുള്ള സ്പർശന അവയവമായി കുഞ്ഞുങ്ങൾ വായ് ഉപയോഗിക്കുകയും എന്തു കിട്ടിയാലും വായിലിടുന്നതും ആ വസ്തുവിനെക്കുറിച്ച് അറിയാനാണ്‌[2] മറ്റ് അവയവങ്ങളളുടെ നാഡീ വ്യവസ്ഥ വളരുന്നതോടെ ഈ പ്രക്രിയ അപ്രത്യക്ഷമാകുമെങ്കിലും [3] ചുണ്ടു കൊണ്ടുള്ള ഉദ്ദീപനം വയസ്സാകുന്നവരെ നിലനിൽകാറുണ്ട്.

മനുഷ്യൻ ഉണ്ടായ കാലം മുതൽക്കേ ചുംബിച്ചിരുന്നു എന്നു കരുതണം. മറ്റു മൃഗങ്ങളിലും ഇതേ പോലെയോ ഇതിനു സമാനമായതോ ആയ ചേഷ്ടകൾ കാണാൻ സാധിക്കും.[4] ചില മൃഗങ്ങളിൽ ഇത് കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന രീതിയിലാണെങ്കിൽ ചില മൃഗങ്ങളിൽ ഇത് ഇണയുടെ മണം പിടിക്കാനും തദ്വാരാ നല്ല ചേർച്ചയുള്ള ഇണയെ കണടെത്താനും വേണ്ടിയാണ്‌. മൃഗങ്ങൾ ഫിറമോൺ എന്ന പേരിൽ ഒരു തരം ഗന്ധം പുറപ്പെടുവിക്കുമെന്നും ഇത് ഇണകളെ അകർഷിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്‌. കൂടുതൽ വികസിച്ച മൃഗങ്ങളിൽ (മനുഷ്യൻ തൂടങ്ങിയവ) ഫിറമോണിന്റെ ഗന്ധം ലഭിക്കാനായി വളരെ അടുത്ത് പോകേണ്ടതായി വരാം.

ഒരു പെണ്ണ് അവളുടെ കോശത്തിന്റെ കോശപ്രതിസാമ്യതാ കോമ്പ്ലക്സിനെ (Major histocompatibility complex) [5] അപേക്ഷിച്ച് തുലോം വ്യത്യസ്തമായ (എം.എച്ച്.സി) ഉള്ള പുരുഷനോട് കൂടുതൽ അടുപ്പം കാണിക്കും എന്നും ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്.[6] ഇത് ജനിതകമായി സംഭവിക്കുന്നതാണ്. കൂടുതൽ പ്രതിരോധമുള്ള തലമുറയെ സൃഷ്ടിക്കാനുള്ള പ്രകൃതിയുടെ ഒരു പ്രത്യേക രീതിയാണ് ഇത്. മനുഷ്യരിലും ഇത് കണ്ടു വരുന്നുണ്ട്. സാധാരണക്കാരന്റെ ഭാഷയിൽ പറയുന്ന രാസ-ആകർഷണം (Chemical attraction) ഒരു പക്ഷേ ഇതായിരിക്കാം. [7]

തരങ്ങൾതിരുത്തുക

വാത്സല്യത്തോടെയുള്ള ചുംബനംതിരുത്തുക

 
വില്യം അഡോൽഫ് ബീഗെറോവിന്റെ ഒരു എണ്ണച്ചായം- കുഞ്ഞു പാരിതോഷികം

ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ പരസ്പര ബഹുമാനവും വാത്സല്യവും സ്നേഹവും കാണിക്കുന്നത് കവിളുകളിൽ ഉമ്മവച്ചാണ്‌. ചില സ്ഥലങ്ങളിൽ കവിളുകളിൽ മൂന്നു പ്രാവശ്യം മാറി മാറി ഉമ്മവയ്ക്കേണ്ടതുണ്ട്. ഇത് പരസ്പരം ചെയ്യുകയും വേണം. സ്വാഗതം ചെയ്യുമ്പോഴോ വിട ചൊല്ലുമ്പോഴോ ഈ രീതി അവലംബിക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് പെണ്ണും പെണ്ണും തമ്മിലോ ആണും പെണ്ണും തമ്മിലോ ആണ് ചെയ്യുന്നതെങ്കിൽ ചില മധ്യ-പൂർവ്വേഷ്യൻ രാജ്യങ്ങളിൽ ഇത് ആണുങ്ങൾ തമ്മിലും ചെയ്തു വരാറുണ്ട്.

കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കുന്നത് ലോകത്തെവിടേയും കണ്ടുവരുന്ന രീതിയാണ്. കുഞ്ഞുങ്ങൾ മുതിർന്നവർക്കും ചുംബനം നൽകുന്നു. ഇത് സ്നേഹത്തിന്റെ പാരിതോഷികമായാണ് പലരും കരുതുന്നത്.

പ്രേമഭാവമുള്ള ചുംബനംതിരുത്തുക

ചുംബനം സമര രൂപത്തിൽതിരുത്തുക

പ്രശസ്തമായ ചുംബനങ്ങൾതിരുത്തുക

ചിത്രങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. എം. ജോൺ, ഡാർളി (1991). Psychology (ഭാഷ: ഇംഗ്ലീഷ്) (5ത് ed.). Englewood cliffs, New Jersey: Prince Hall. Unknown parameter |origdate= ignored (|orig-year= suggested) (help); Unknown parameter |coauthors= ignored (|author= suggested) (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, and |month= (help)
  2. ലോറ, ഇ. ബെർക് (2003). Child Development. പിയേർസൺ എഡുക്കേഷൻ, സിംഗപ്പൂർ. ISBN 81-7808-854-1. Cite has empty unknown parameter: |coauthors= (help)
  3. ഡോഡ്ജ്, എൽ. Introduction to Psychology. USA: W.C.Brown Publishers. ISBN 9780697065742. Unknown parameter |coauthors= ignored (|author= suggested) (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, and |origdate= (help)
  4. http://news.bbc.co.uk/2/hi/uk_news/scotland/3183516.stm
  5. http://biology.plosjournals.org/perlserv/?request=get-document&doi=10%2E1371%2Fjournal%2Epbio%2E0040046
  6. http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Retrieve&db=pubmed&dopt=Abstract&list_uids=15777804
  7. http://links.jstor.org/sici?sici=0962-8452(19950622)260%3A1359%3C245%3AMMPIH%3E2.0.CO%3B2-Y

കുറിപ്പുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചുംബനം&oldid=3266209" എന്ന താളിൽനിന്ന് ശേഖരിച്ചത്