ഹൈന്ദവപുരാണങ്ങളിലും ബുദ്ധ മത കഥകളിലും പരാമർശിച്ചിട്ടുള്ള ഒരു വിശിഷ്ട രത്നമാണ് ചിന്താമണി (സംസ്കൃതം: चिन्तामणि). തിളങ്ങുന്ന തൂവെള്ള നിറമാണിതിന്. ഇതു ധരിക്കുന്നവർ തീർച്ചയായും വളരെ ഉന്നതനും എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞവനായിരിക്കുമെന്ന് വിശ്വാസം.[1] ഇത് കൈവശമുള്ളവർ എന്ത് ചിന്തിച്ചാലും അവ ലഭിക്കുമെന്നതിലാണ് ഈ രത്നത്തിന് ചിന്താമണി എന്ന് പേര് വരുവാൻ കാരണം.[2]

ക്ഷിതിഗർഭൻ ഒരു ചിന്താമണിയുമായി, 14-ആം നൂറ്റാണ്ടിലെ ഒരു ഗോർ‌യിയോ ചിത്രീകരണം.

അവലംബങ്ങൾ തിരുത്തുക

  1. ശിവറാം ബാബുകുമാർ (സെപ്റ്റംബർ 9, 2014). "രത്നങ്ങൾ പുരാണങ്ങളിൽ". മലയാള മനോരമ. Archived from the original (പത്രലേഖനം - ജ്യോതിഷം) on 2014-09-10. Retrieved 10 സെപ്റ്റംബർ 2014.
  2. Scheidegger, Daniel (2009). 'The First Four Themes of Klong chen pa's Tsig don bcu gcig pa.' Achard, Jean-Luke (director) (2009). Revue d'Etudes Tibetaines. April 2009. p.49
"https://ml.wikipedia.org/w/index.php?title=ചിന്താമണി_രത്നം&oldid=3631222" എന്ന താളിൽനിന്ന് ശേഖരിച്ചത്