ചാൾസ് കെ. കാവോ
ചൈനയിൽ ജനിച്ച ഹോങ്കോങ്ങ്, അമേരിക്കൻ, ബ്രിട്ടീഷുകാരനായ ഒരു വൈദ്യുത-എഞ്ചിനീയറും ഭൗതികശാസ്ത്രജ്ഞനും, ഫൈബർ ഒപ്‌ടിക്‌സ് വാർത്താവിനിമയരംഗത്ത് ഉപയോഗിക്കുന്നതിന്റെ തുടക്കക്കാരനുമാണ് സർ ചാൾസ് കെ. കാവോ (Sir Charles Kuen Kao),[5] GBM,[6] KBE,[7] FRS,[8] FREng[9] (ജനനം 4 നവമ്പർ1933). ബ്രോഡ്‌ബാന്റിന്റെ ദൈവം എന്നും ഫൈബർ ഒപ്‌ടിക്‌സിന്റെ പിതാവെന്നും, ഫൈബർ ഒപ്‌ടിക്‌സ് വാർത്താവിനിമയരീതിയുടെ പിതാവെന്നും എല്ലാം കാവോ അറിയപ്പെടുന്നു. [10][11][12][13][14][15][16][17] ഫൈബർ ഒപ്‌ടിക്സ് സങ്കേതത്തിലൂടേ വാാർത്താവിനിമയരംഗത്ത് നടത്തിയ ഗംഭീരസംഭാവനകൾക്ക് 2009 -ൽ അദ്ദേഹം ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കുവയ്ക്കുകയുണ്ടായി.[18] കാവോയ്ക്ക് ഹോങ്കോങ്ങിന്റെയും അമേരിക്കയുടേയും ബ്രിട്ടന്റെയും പൗരത്വമുണ്ട്.[10]
The Honourable സർ ചാൾസ് കെ. കാവോ | |
---|---|
高錕 | |
ജനനം | |
ദേശീയത | United States United Kingdom |
പൗരത്വം | United States United Kingdom[1] |
കലാലയം | University College London (PhD 1965, issued by University of London) University of Greenwich (BSc 1957, issued by University of London) |
അറിയപ്പെടുന്നത് | Fiber optics Fiber-optic communication |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | The Chinese University of Hong Kong ITT Corporation Yale University Standard Telephones and Cables |
ഡോക്ടർ ബിരുദ ഉപദേശകൻ | Harold Barlow |
ചാൾസ് കെ. കാവോ | |||||||||
Traditional Chinese | 高錕 | ||||||||
---|---|---|---|---|---|---|---|---|---|
Simplified Chinese | 高锟 | ||||||||
|
ആദ്യകാലജീവിതം
തിരുത്തുക1933 -ൽ ഷാങ്‌ഹായിൽ ആണ് അദ്ദേഹം ജനിച്ചത്. ഒരു അധ്യാപകന്റെ കീഴിൽ കാവോയും സഹോദരനും വീട്ടിൽത്തന്നെയിരുന്ന് ചൈനീസ് ക്ലാസിക്സ് പഠിച്ചു.[19] ഷാങ്‌ഹായിലെ ഒരു അന്താരാഷ്ട്രവിദ്യാലയത്തിൽ അദ്ദേഹം ഇംഗ്ലീഷും ഫ്രഞ്ചും പഠിച്ചു.[20] 1948 -ൽ ഹോങ്ങ്‌കോങ്ങിലേക്ക് അദ്ദേഹത്തിന്റെ കുടുംബം താമസം മാറ്റി[21] 1952 -ൽ അവിടത്തെ സെന്റ്.ജോസഫ് സ്കൂളിൽ അദ്ദേഹം തന്റെ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇന്നത്തെ ഗ്രീൻവിച്ച് സർവ്വകലാശാലയായ വൂൾവിച്ച് പോളിടെക്നിക്കിൽ നിന്നും അദ്ദേഹം ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ശാസ്ത്രബിരുദം കരസ്ഥമാക്കി.[22]
പിന്നെ ഗവേഷണത്തിൽ ഏർപ്പെട്ട കാവോ 1965 -ൽ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിൽ നിന്നും പ്രൊഫസ്സർ ഹാരോൾഡ് ബാർലോയുടെ കീഴിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ PhD കരസ്ഥമാക്കി. George Hockham മിന്റെയും Alec Reeves -ന്റെയും ഒപ്പം ജോലി ചെയ്ത ഇക്കാലത്താണ് തന്റെ ഗവേഷണത്തിന്റെയും എഞ്ചിനീയറിംഗ് ജോലികളുടെയും മികവ് അദ്ദേഹം പുറത്തെടുത്തുതുടങ്ങിയത്.[23]
കാവോ 1970 -ൽ ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്ങ്‌കോങ്ങിൽ (CUHK) ചേരുകയും അവിടെ ഇലക്ട്രോണിക്സ് വിഭാഗം ആരംഭിക്കുകയും ചെയ്തു, അതു പിന്നീട് ഇലക്ട്രോണിക് എഞ്ചിനീയറിംഗ് വിഭാഗമായി മാറുകയുണ്ടായി. അവിടെ ഇലക്ട്രോണിക്സിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് അധ്യാപകനായ അദ്ദേഹം തന്നെയാണ് ആ വിഭാഗങ്ങൾ അവിടെ സ്ഥാപിച്ചതും. പിന്നീട് അമേരിക്കയിലെ വിർജീനിയയിലെ ITT Corporation -നിലേക്കു പോയ അദ്ദേഹം അവിടെ മുഖ്യശാസ്ത്രജ്ഞനും എഞ്ചിനീയറിംഗ് ഡിറക്ടറുമായിത്തീർന്നു. 1982 -ൽ അതിന്റെ ചീഫ് എക്സിക്യൂട്ടിവ് സയന്റിസ്റ്റ് ആയ കാവോ കണക്ടിക്കട്ടിലെ അതിന്റെ മുഖ്യകാര്യാലയത്തിൽ സ്ഥിരമായി നിയമിതനായി.[14] ഇതോടൊപ്പം തന്നെ കാവോ യേൽ സർവ്വകലാശാലയിലും 1985 -ൽ ഒരു വർഷം ജർമനിയിലും ഗവേഷണത്തിൽ ഏർപ്പെട്ടു.
1987 മുതൽ 1996 വരെ കാവോ ഹോങ്കോങ്ങിലെ ചൈനീസ് സർവ്വകലാശാലയിലെ വൈസ് ചാൻസലർ ആയിരുന്നു.[24] 1996 -ൽ അവിടുന്നും വിരമിച്ച കാവോ പീന്നീട് ആറുമാസം ലണ്ടൻ ഇമ്പീരിയൽ കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ ചെലവഴിച്ചു, പിന്നീട് 1997 മുതൽ 2002 വരെ അവിടെ വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിരുന്നു. തെക്കേഷ്യയിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രസിഡണ്ടായി കാവോ 1993-94 കാലത്ത് പ്രവർത്തിച്ചിരുന്നു.[25]
2004 മുതൽ അൽഷിമേഴ്‌സ് രോഗത്തിന്റെ ശല്യമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ആൾക്കാരെ തിരിച്ചറിയാനോ അവരുടെ വിവരങ്ങൾ ഓർമ്മിക്കാനോ വിഷമമുണ്ടായില്ല.[26] അദ്ദേഹത്തിന്റെ പിതാവിനും അതേ രോഗമുണ്ടായിരുന്നു. 2008 മുതൽ കാവോ തന്റെ മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ ജീവിക്കാനായി കാലിഫോർണിയയിലേക്കു താമസം മാറ്റി.[10]
മൺപാത്രനിർമ്മാണം അദ്ദേഹത്തിന്റെ ഹോബിയാണ്.[27]
2009 ഒക്ടോബർ 6 -ന് ഒപ്റ്റിക്‌സ് ഫൈബർ വാർത്താവിനിമയരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് കാവോയ്ക്ക് ഭൗതികശാസ്ത്രത്തിലുള്ള നോബൽ സമ്മാനവും ലഭിച്ചു.[28] ഇത്രയും വലിയ ഒരു ബഹുമതി തനിക്ക് ഒരിക്കലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കാവോ പറഞ്ഞു.[17][29] സമ്മാനത്തിന്റെ നികുതിയൊടുക്കിയതിനുശേഷമുള്ള പണം അദ്ദേഹത്തിന്റെ ചികിൽസയ്ക്കായി ഉപയോഗിക്കുമെന്ന് കാവോയുടെ ഭാര്യ പറയുകയുണ്ടായി.[30]
അവലംബം
തിരുത്തുക- ↑ 1.0 1.1 The Nobel Prize in Physics 2009 – Press Release. Nobel Foundation. October 6, 2009. Retrieved October 8, 2009.
- ↑ "List of Fellows". Archived from the original on 2016-06-08. Retrieved 2016-10-03.
- ↑ "Fellows of the Royal Society". London: Royal Society. Archived from the original on 2015-03-16.
- ↑ Headline Daily (October 7, 2009). 高錕獲諾貝爾獎 國人驕傲 (in Chinese (Hong Kong)). Headline Daily. Archived from the original on 2009-10-11. Retrieved October 7, 2009.
- ↑ Charles K. Kao was elected in 1990 as a member of National Academy of Engineering in Electronics, Communication & Information Systems Engineering for pioneering and sustained accomplishments towards the theoretical and practical realization of optical fiber communication systems.
- ↑ "306 people to receive honours"[പ്രവർത്തിക്കാത്ത കണ്ണി].
- ↑ "2010 Queen's Birthday Honours List" (pdf).
- ↑ "- Royal Society".
- ↑ "The Fellowship – List of Fellows" Archived 2011-06-12 at the Wayback Machine..
- ↑ 10.0 10.1 10.2 Mesher, Kelsey (October 15, 2009).
- ↑ dpa (October 6, 2009).
- ↑ Record control number (RCN):31331 (October 7, 2009).
- ↑ Bob Brown (Network World) (October 7, 2009).
- ↑ 14.0 14.1 "The father of optical fiber – Prof. Archived 2009-09-23 at the Wayback Machine.
- ↑ Erickson, Jim; Chung, Yulanda (December 10, 1999).
- ↑ "Prof.
- ↑ 17.0 17.1 Editor: Zhang Pengfei (October 7, 2009).
- ↑ The Nobel Prize in Physics 2009.
- ↑ 范彦萍 (October 8, 2009).
- ↑ 陶家骏 (June 1, 2008).
- ↑ Ifeng.com: 香港特首曾荫权祝贺高锟荣获诺贝尔物理学奖
- ↑ "meantimealumni Spring 2005" (PDF).
- ↑ Lisa Mumbach (October 20, 2009).
- ↑ "CUHK Handbook" (PDF). Archived from the original (PDF) on 2008-12-09. Retrieved 2016-10-03.
- ↑ "President of ASAIHL".
- ↑ Ifeng.com: 港媒年初传高锟患老年痴呆症 妻称老人家记性差
- ↑ QQ.com News 记者探访"光纤之父"高锟:顽皮慈爱的笑 Archived 2011-07-18 at the Wayback Machine.
- ↑ "Physics 2009".
- ↑ Ian Sample, science correspondent (October 6, 2009).
- ↑ "○九教育大事(二) 高錕獲遲來的諾獎" Archived 2010-01-07 at Archive.is.