സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടുകയും കേരളത്തിന്പുറത്തു മലയാളിയുടെ യെശസ് ഉയർത്തുകയും ചെയ്ത മറുനാടൻ മലയാളികളെയും സംഘടനകളെയും ആദരിക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായ ഗർഷോം ഫൌണ്ടേഷനാണു ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. 21 രാജ്യങ്ങളിൽ നിന്നുമായി 73 പ്രവാസി മലയാളികളും 11 മലയാളി സംഘടനകളും ഇതുവരെ ഗർഷോം പുരസ്കാരങ്ങൾക്ക് അർഹരായിട്ടുണ്ട്. [1][2]

ഗർഷോം പുരസ്കാരം
450px
അവാർഡ്മലയാളിയുടെ യെശസ് ഉയർത്തിയ പ്രവാസി മലയാളികൾക്ക് നൽകുന്ന അന്തർദേശീയ പുരസ്കാരം
നൽകുന്നത്ഗർഷോം ഫൌണ്ടേഷൻ
ആദ്യം നൽകിയത്2003 ബാംഗ്ലൂർ, ഇന്ത്യ
അവസാനമായി നൽകിയത്2019 ഓസ്ലോ, നോർവേ

2002 ലാണ് ആദ്യ പുരസ്കാരം പ്രഖ്യാപിച്ചത്[3]. പ്രഥമ പുരസ്കാരം ജർമ്മൻ മലയാളിയായ ഡോ. പോളി മാത്യുവിന് 2003 ജൂലൈ 27 നു ബാംഗളൂരിലെ ചൗഡയ്യ ഹാളിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വിവിധ നഗരങ്ങളിൽ ഗർഷോം പുരസ്കാര ദാനച്ചടങ്ങുകൾ നടന്നിട്ടുണ്ട്[4]. 2019 ലെ ഗർഷോം അന്തർദേശീയ പുരസ്കാരങ്ങൾ നോർവേയിലെ ഓസ്ലോയിൽ സമ്മാനിച്ചു.

14-മത് ഗർഷോം പുരസ്‌കാരംതിരുത്തുക

14-മത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ[5] 2019 ഓഗസ്റ്റ് 24 നു നോർവേ തലസ്ഥാനമായ ഓസ്ലോയിൽ നടന്ന ചടങ്ങിൽ നൊതോടൻ സിറ്റി മേയർ ഗ്രീ ഫുഗ്ലെസ്റ്റെവയിറ്റ് ബ്ലോക്‌ലിങർ, നോർവേ പാർലമെൻറ് അംഗം ഹിമാൻഷു ഗുലാത്തി എന്നിവർ ചേർന്നാണ് സമ്മാനിച്ചത്.[6][7] [8] നോർവേയിലെ ഇന്ത്യൻ എംബസി സാംസ്‌കാരിക വിഭാഗം ഡയറക്ടർ അമർ ജീത്, ഐവാൻ നിഗ്ലി, അബ്ദുള്ള കോയ, നോർവെജിൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിന്ദു സാറ വർഗീസ്, ജോസ്റ്റീൻ മീൻ, ജയ്‌ജോ ജോസഫ്, ഗർഷോം ഫൌണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.[9] [10][11][12][13][14]

പുരസ്‌കാര ജേതാക്കൾ രാജ്യം
വി.എ.ഹസൻ ദുബായ്
ബാബു വർഗീസ് അമേരിക്ക
ഡോ. ലാലി സാമുവൽ ന്യൂസിലാന്റ്
ബിജു വർഗീസ് ഇന്ത്യ
റ്റിബി കുരുവിള ജപ്പാൻ
സ്വരൂപ് രാജൻ മയിൽവാഹനം കുവൈറ്റ്
എന്റെ കേരളം ആസ്ട്രേലിയ

13-മത് ഗർഷോം പുരസ്‌കാരംതിരുത്തുക

13-മത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ 2018 ഒക്ടോബർ 13 നു ജപ്പാനിലെ ടോക്കിയോയിൽ നടന്ന ചടങ്ങിൽ ജപ്പാൻ പാർലമെൻറ് അംഗം നഖമുര റികാക്കോ എം പി സമ്മാനിച്ചു.[15][16][17] ടോക്കിയോ ഇന്ത്യൻ എംബസി സാംസ്‌കാരിക വിഭാഗം ഡയറക്ടർ സിദ്ധാർഥ് സിംഗ്, ആസ്ട്രേലിയയിലെ വിറ്റൽസി സിറ്റി ഡെപ്യൂട്ടി മേയർ ടോം ജോസഫ്, സാകെ ചോയിലെ മുൻ എം.എൽ.എ ഷിഗെക്കി സോമയ്യ, ഒസാക്കയിലെ ടൈറ്റമാ പ്രസിഡന്റ് ടാഡാഷി അവാസൂ, യമഹാച്ചി കെമിക്കൽ കമ്പനി സ്ഥാപകൻ ടെറ്റ് സുയുകി എന്നിവർ മുഖ്യാധികളായി പങ്കെടുത്തു.[18][19][20]

പുരസ്‌കാര ജേതാക്കൾ രാജ്യം
പി കെ അബ്ദുള്ള കോയ അബുദാബി
ജോ മാത്യൂസ് അമേരിക്ക
പ്രൊഫ. ഡോ. ശക്തികുമാർ ജപ്പാൻ
അബ്ദുൽ ലത്തീഫ് സൗദി അറേബ്യ
ഡോ. സോണി സെബാസ്റ്റ്യൻ കുവൈറ്റ്
സുനീഷ് പാറക്കൽ ജപ്പാൻ
സ്റ്റീഫൻ അനത്താസ് സിങ്കപ്പൂർ
അനിൽ രാജ് മങ്ങാട്ട് ജപ്പാൻ
ഇഗ്‌നേഷ്യസ് സെബാസ്റ്റ്യൻ മലേഷ്യ
പോൾ പുത്തൻപുരയ്ക്കൽ ഫിലിപ്പൈൻസ്
ശില്പ രാജ് അമേരിക്ക
നോർവീജിയൻ മലയാളി അസ്സോസിയേഷൻ നോർവേ

12-മത് ഗർഷോം പുരസ്‌കാരംതിരുത്തുക

2017 ഡിസംബർ 1 നു ദുബൈയിലെ അറ്റ്ലാന്റിസ് ദി പാമിൽ നടന്ന ചടങ്ങിൽ യു എ ഇ ഫെഡറൽ നാഷണൽ കൌൺസിൽ അംഗം ബ്രിഗേഡിയർ H.E മുഹമ്മദ് അഹമദ്‌ അൽ യംമാഹി 12-മത് ഗർഷോം പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ വി. വൈത്തിലിംഗം, കർണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു. ടി ഖാദർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു[21].

പുരസ്‌കാര ജേതാക്കൾ രാജ്യം
ഡോ. പി എ ഇബ്രാഹിം ദുബായ്
പ്രശാന്ത് മങ്ങാട്ട് അബുദാബി
അബ്ദുൽ മജീദ് സൗദി അറേബ്യ
അനന്യ വിനയ് അമേരിക്ക
ജാനറ്റ് മാത്യൂസ് സ്വിറ്റ്സർലൻഡ്
പ്രമോദ് മങ്ങാട്ട് അബുദാബി
അനിൽകുമാർ വാസു ദുബായ്
ടിനോ തോമസ് ബാംഗ്ലൂർ, ഇന്ത്യ
എൻ കെ കുര്യൻ കോട്ടയം, ഇന്ത്യ
നിഹോൺകൈരളി ജപ്പാൻ
ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റി ബാംഗ്ലൂർ, ഇന്ത്യ

11-മത് ഗർഷോം പുരസ്‌കാരംതിരുത്തുക

മലേഷ്യയിലെ മലാക്ക കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ മലേഷ്യൻ മാനവവിഭവ ശേഷി മന്ത്രി ദത്തുക് മഹാദേവൻ പതിനൊന്നാമത് ഗർഷോം പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മലാക്കാ ഉപമുഖ്യമന്ത്രി യുനെസ്‌ ഹുസൈൻ പുരസ്‌കാരദാനച്ചടങ്ങിന്റെ ഉത്‌ഘാടനം നിർവഹിച്ചു [22].

പുരസ്‌കാര ജേതാക്കൾ രാജ്യം
ഡോ. ഫ്രാൻസിസ് ക്ളീറ്റസ് അബുദാബി
മണി മേനോൻ മലേഷ്യ
ഡോ. രാജേഷ് കുമാർ അമേരിക്ക
മനോജ് മാവേലിക്കര കുവൈറ്റ്
ഷിജോ ഫ്രാൻസിസ് ബാംഗ്ലൂർ, ഇന്ത്യ
മലയാളി അസോസിയേഷൻ ഫോർ ആർട്സ് ആൻഡ് കൾച്ചർ ഹോങ്കോങ്

10-മത് ഗർഷോം പുരസ്‌കാരംതിരുത്തുക

പത്താമത് ഗർഷോം പുരസ്‌കാരങ്ങൾ കർണാടക നഗരവികസന മന്ത്രി കെ ജെ ജോർജ് 2015 ഡിസംബർ 27 നു ബാംഗ്ലൂർ ഗാർഡൻ സിറ്റി കോളേജ് സെറിമണി ഹാളിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി, ഡോ. അശ്വത് നാരായൺ എംഎൽഎ, മാലി ദീപ്സ് ഹോണറേറി കോൺസുൽ ഡോ. ജോസഫ് വി ജി, ഡോ. കെ ജെ അലക്സാണ്ടർ ഐഎഎസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുരസ്‌കാര ജേതാക്കൾ രാജ്യം
ജോസഫ് സ്കറിയ ജൂനിയർ ഫിലിപ്പൈൻസ്
ജെനി വർമ ബാംഗ്ലൂർ, ഇന്ത്യ
മുസ്തഫ ഹംസ കുവൈറ്റ്
Sqn Ldr (retd.) P. P. ചെറിയാൻ കൊച്ചി, ഇന്ത്യ
മത്തായി ജേക്കബ് നൈജീരിയ
ഡോ. രാഘവൻ നമ്പ്യാർ മലേഷ്യ
എയ്മ ചെന്നൈ, ഇന്ത്യ

9-മത് ഗർഷോം പുരസ്‌കാരംതിരുത്തുക

ഒൻപതാമത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ 2012 ഒക്ടോബർ 12 നു മലേഷ്യയിലെ കോലാലംമ്പൂരിലെ ബാത്തുകേവ്സ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മലേഷ്യൻ മന്ത്രി ദത്തുക് സെരി ജി പളനിവേൽ സമ്മാനിച്ചു. മലേഷ്യൻ സാംസ്‌കാരിക വകുപ്പ് മന്ത്രി ദത്തുക് മാഗ്ലിൻ ഡെന്നിസ് ഡിക്രൂസ്, താൻസെരി ദത്തുക് രവീന്ദ്രൻ മേനോൻ, ജയ്‌ജോ ജോസഫ്, ഗർഷോം ഫൌണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ എന്നിവർ പങ്കെടുത്തു.

പുരസ്‌കാര ജേതാക്കൾ രാജ്യം
ഡോ. ജോർജ് കാക്കനാട്ട് അമേരിക്ക
ഡോ. ജോൺസൻ സി ലൂക്കോസ് കൊച്ചി, ഇന്ത്യ
ആന്റോച്ചൻ തോമസ് ഹൈദരാബാദ്, ഇന്ത്യ
വത്സല രാജാറാം മലേഷ്യ
സതീശൻ ഗോപാലൻ മലേഷ്യ
സിടിഎംഎ ചെന്നൈ, ഇന്ത്യ

8-മത് ഗർഷോം പുരസ്‌കാരംതിരുത്തുക

കുവൈറ്റിലെ സാൽമിയ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ 2011 മെയ് 27 നു ഇന്ത്യൻ രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർപേഴ്സൺ ഡോ. നജ്മ ഹെപ്തുള്ള സമ്മാനിച്ചു.

പുരസ്‌കാര ജേതാക്കൾ രാജ്യം
സഗീർ തൃക്കരിപ്പൂർ കുവൈറ്റ്
ഡോ. സുനിത കൃഷ്ണൻ ഹൈദരാബാദ്, ഇന്ത്യ
ടി എ രമേഷ് കുവൈറ്റ്
വി സി പ്രവീൺ ചെന്നൈ, ഇന്ത്യ
എസ് അഹമ്മദ് തിരുവനന്തപുരം, ഇന്ത്യ
അമ്മ മലേഷ്യ

7-മത് ഗർഷോം പുരസ്‌കാരംതിരുത്തുക

2010 ഫെബ്രുവരി 20 നു നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്ന എട്ടാമത് ഗർഷോം പുരസ്കാരദാനചടങ്ങു കർണാടക ആഭ്യന്തര മന്ത്രി ഡോ. വി എസ് ആചാര്യ ഉത്‌ഘാടനം ചെയ്തു. കേന്ദ്ര നിയമ മന്ത്രി വീരപ്പ മൊയ്‌ലി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കേരള പ്രെതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടി ആശംസകൾ നേർന്നു

പുരസ്‌കാര ജേതാക്കൾ രാജ്യം
ഡോ. പി കെ എസ് മാധവൻ ഹൈദരാബാദ്, ഇന്ത്യ
ടോണിയോ തോമസ് ആസ്‌ട്രേലിയ
മീന ദാസ് നാരായൺ ദുബായ്
ജേക്കബ് ചണ്ണപ്പേട്ട കുവൈറ്റ്
ജോസഫ് തോമസ് കോഴിക്കോട്, ഇന്ത്യ
കേളി സ്വിറ്റ്സർലൻഡ്


6-മത് ഗർഷോം പുരസ്‌കാരംതിരുത്തുക

ആറാമത് ഗർഷോം പുരസ്‌കാരങ്ങൾ ഒറീസ മുൻ ഗവർണ്ണർ ഡോ. എം എം രാജേന്ദ്രൻ 2009 ജനുവരി 31 നു ചെന്നൈയിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.

പുരസ്‌കാര ജേതാക്കൾ രാജ്യം
സാം കുരുവിള ഖത്തർ
റെജികുമാർ ബാംഗ്ലൂർ, ഇന്ത്യ
വിമല നായർ മലേഷ്യ
ലേഖ ശ്രീനിവാസൻ തിരുവനന്തപുരം, ഇന്ത്യ
ബിജി ഈപ്പൻ കൊച്ചി, ഇന്ത്യ
ഫ്രണ്ട് ഓഫ് കേരള ഗാസിയാബാദ്, ഇന്ത്യ


5-മത് ഗർഷോം പുരസ്‌കാരംതിരുത്തുക

ശ്രീ. ജഗതി ശ്രീകുമാർ അഞ്ചാമത് ഗർഷോം പുരസ്‌കാരങ്ങൾ ഹൈദരാബാദിലെ ഹരിഹര കലാഭവനിൽ 2007 ഡിസംബർ 27 നു വിതരണം ചെയ്തു. ശ്രീ. മധു മുഖ്യാഥിതിയായിരുന്നു.

പുരസ്‌കാര ജേതാക്കൾ രാജ്യം
കെ വി ഷംസുദീൻ ദുബായ്
ഡോ. സജി ഡിസൂസ ഹൈദരാബാദ്, ഇന്ത്യ
സൂസൻ എബ്രഹാം സിങ്കപ്പൂർ
ധനഞ്ജയൻ മച്ചിങ്ങൽ തൃശൂർ, ഇന്ത്യ
കേരള സമാജം കൊളോൺ ജർമ്മനി

4-മത് ഗർഷോം പുരസ്‌കാരംതിരുത്തുക

തിരുവനന്തപുരത്തെ സോമതീരം ആയുർവേദിക് ഹെൽത്ത് റിസോർട്ടിൽ 2006 ഡിസംബർ 17 നു കേന്ദ്രമന്ത്രി എം വി രാജശേഖരൻ 2006 ലെ ഗർഷോം പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കേരള പൊതുമരാമത്തു മന്ത്രി ടി യു കുരുവിള മുഖ്യാഥിതിയായിരുന്നു.

പുരസ്‌കാര ജേതാക്കൾ രാജ്യം
ജോളി തടത്തിൽ ജർമനി
സയ്യദ് അസർ ബഹ്‌റൈൻ
സിസിലി ജേക്കബ് നൈജീരിയ
സി വി രവീന്ദ്രനാഥ് കണ്ണൂർ, ഇന്ത്യ


3-മത് ഗർഷോം പുരസ്‌കാരംതിരുത്തുക

മൂന്നാമത് ഗർഷോം പുരസ്കാരങ്ങൾ കേന്ദ്ര പ്രവാസികാര്യ മന്ത്രി ഓസ്കാർ ഫെർണാണ്ടസ് വിതരണം ചെയ്തു. 2004 ഡിസംബർ 4 നു ഡൽഹിയിലെ ദി പാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള തൊഴിൽ മന്ത്രി ബാബു ദിവാകരൻ, കർണാടക എം എൽ എ ഇവാൻ നിഗലി എന്നിവർ മുഖ്യാതിഥികളായിരുന്നു.

പുരസ്‌കാര ജേതാക്കൾ രാജ്യം
ആൻഡ്രൂ പാപ്പച്ചൻ അമേരിക്ക
അബ്ദുള്ള മഞ്ചേരി സൗദി അറേബ്യ
പോൾ ജോസ് കൊച്ചി, ഇന്ത്യ


2-മത് ഗർഷോം പുരസ്‌കാരംതിരുത്തുക

കർണാടക മുഖ്യമന്ത്രി എൻ ധരംസിംഗ് രണ്ടാമത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ ബാംഗളൂരിലെ സെന്റ്. ജോൺസ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.

പുരസ്‌കാര ജേതാക്കൾ രാജ്യം
ജോസഫ് മേലൂക്കാരൻ അമേരിക്ക
പ്രിയ ചാക്കോ ഓസ്ട്രിയ
ബൈജു രാധാകൃഷ്ണൻ കണ്ണൂർ, ഇന്ത്യ


പ്രഥമ ഗർഷോം പുരസ്‌കാരംതിരുത്തുക

പ്രഥമ ഗർഷോം പുരസ്‌കാരം ബാംഗളൂരിലെ ചൗഡയ്യ മെമ്മോറിയൽ ഹാളിൽ 2003 ജൂലൈ 27 നു കർണാടക എംഎൽഎ ഡോ. ജെ അലക്സാണ്ടർ ഐഎഎസ് സമ്മാനിച്ചു.

പുരസ്‌കാര ജേതാക്കൾ രാജ്യം
ഡോ. പോളി മാത്യു ജർമ്മനി


അവലംബംതിരുത്തുക

 1. http://www.newindianexpress.com/cities/kochi/2011/apr/24/garshom-awards-announced-247494.html
 2. https://timesofindia.indiatimes.com/NRIs-in-Kuwait-receive-prestigious-award/articleshow/8662839.cms?
 3. https://www.thehindu.com/todays-paper/tp-national/tp-kerala/Garshom-Awards-announced/article14894184.ece
 4. http://indiansinkuwait.com/ShowArticle.aspx?ID=42276&SECTION=0
 5. http://www.garshomonline.com/garshom-awards-2019-winners
 6. http://www.garshomonline.com/%e0%b4%97%e0%b5%bc%e0%b4%b7%e0%b5%8b%e0%b4%82-garshom-awards-2019-presented
 7. https://www.newsexperts.in/grashom-international-awards-distributed-oslo-norway
 8. https://www.mathrubhumi.com/nri/europe/news/garshom-awards-1.4070397
 9. https://www.marunadanmalayali.com/europe/association/garshom-awards-2019-157342
 10. https://m.deepika.com/article/news-detail/110732/amp
 11. https://www.malayalamnewstimes.com/?p=54735
 12. https://europemalayali.co.uk/news-details.php?news_id=66286
 13. http://www.metrovaartha.com/news/34974/14-th-garshom-international-award-announced
 14. https://www.sathyamonline.com/pravasi-europe-news-norway-garshom-awards
 15. https://www.mathrubhumi.com/nri/others/garshom-award-1.3221138
 16. https://www.madhyamam.com/india/13rd-garshom-award-india-news/564604
 17. https://malayalam.oneindia.com/nri/garshom-awards-declared-dubai-187938.html
 18. https://www.mathrubhumi.com/nri/others/garshom-award-1.3226368
 19. https://www.deepika.com/nri/Pravasi_News.aspx?newscode=102909
 20. http://www.garshomonline.com/13th-garshom-awards-2018/
 21. https://uae.newsatfirst.com/news/578-Garshom-awards-were-announced
 22. http://emalayalee.com/varthaFull.php?newsId=135140
"https://ml.wikipedia.org/w/index.php?title=ഗർഷോം_പുരസ്കാരം&oldid=3242528" എന്ന താളിൽനിന്ന് ശേഖരിച്ചത്