ഗ്വിയോം ഡ്യൂഫെ(ഓഗസ്റ്റ് 5, 1397?[1]നവംബർ 27, 1474) ഒരു ഫ്ലെമിഷ് സംഗീത രചയിതാവായിരുന്നു. 15-ആം നൂറ്റാണ്ടിലെ പശ്ചിമ യൂറോപ്യൻ സംഗീത രചയിതാക്കളിൽ പ്രമുഖനായ ഡ്യൂഫേ ക്രിസ്തീയ ഗാനങ്ങൾക്കൊപ്പം മതേതര ഗാനങ്ങളും രചിച്ചിരുന്നു. ഇന്നത്തെ ബെൽജിയത്തിൽ ജനിച്ച ഡ്യൂഫേ ഫ്രാൻസിലെ കംബ്രായിലാണ് വിദ്യാഭ്യാസം നടത്തിയത്. അതിനുശേഷം പുരോഹിതനായി സേവനമനുഷ്ഠിച്ചു. 1428 മുതൽ 37 വരെ റോമിലെ പള്ളിഗായകസംഘത്തിൽ പാടിയിരുന്നു. ഫ്രാൻസിൽ തിരിച്ചെത്തിയ ഡ്യൂഫേ 1442-ൽ സംഗീതത്തിൽ ബിരുദം നേടി. പിന്നീട് കുറച്ചുകാലം ബർഗൻഡിയിലെ ഡ്യൂക്കിന്റെ മകനെ സംഗീതം അഭ്യസിപ്പിച്ചു. 1445-ൽ കംബ്രായിലെത്തിയ ഡ്യൂഫേ പള്ളിയിലെ കാനൺ പദവിയിൽ സേവനമനുഷ്ഠിച്ചു.

ഇടതുകാണുന്നത് ഡ്യൂഫേ

തനതു ശൈലിയിൽ സംഗീതരചനതിരുത്തുക

പരമ്പരാഗത ശൈലിയിൽ സംഗീതരചന നടത്താൻ വൈമുഖ്യം കാട്ടിയ ഡ്യൂഫേ പുതിയൊരു പന്ഥാവ് വെട്ടിത്തുറന്നു. ആർഭാടപൂർണമായ സംഗീതശൈലി ഉപേക്ഷിച്ച് തനതായ ശൈലിയിൽ സംഗീതരചന നടത്തി. പല സ്വരസ്ഥാനങ്ങളിൽ ആലപിക്കത്തക്ക രീതിയിൽ പാട്ടുകുർബാന ചിട്ടപ്പെടുത്തുന്നതിലാണ് ഡ്യൂഫേ കൂടുതൽ വൈദഗ്ദ്ധ്യം കാട്ടിയത്. മംഗളഗാനങ്ങളും കന്യാമറിയത്തിന്റെ സ്തുതിഗീതങ്ങളും ഇദ്ദേഹത്തിന്റെ രചനകളിൽ ഉൾപ്പെടുന്നു. മൂന്നു ഭാഗങ്ങൾ ഉള്ള ലഘുഗാനങ്ങളാണ് ഡ്യൂഫേയുടെ സവിശേഷ സംഭാവനയായി കരുതപ്പെടുന്നത്. 1474 നവംബർ 27-ന് കംബ്രായിൽ ഡ്യൂഫേ അന്തരിച്ചു.

അവലംബംതിരുത്തുക

  1. Alejandro Enrique Planchart. "Du Fay, Guillaume." In Grove Music Online. Oxford Music Online, http://www.oxfordmusiconline.com/subscriber/article/grove/music/08268 (accessed August 23, 2009).

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡ്യൂഫേ, ഗ്വിയോം (സു.1400 - 74) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഗ്വിയോം_ഡ്യൂഫേ&oldid=2282310" എന്ന താളിൽനിന്ന് ശേഖരിച്ചത്