ഗ്യാസ്ട്രോസ്കോപ്പി പരിശോധന

ദഹനവ്യൂഹത്തിലെ പ്രധാന ഘടനങ്ങളെ അന്തർദർശനിയിലൂടെ നിരീക്ഷിക്കുന്ന എൻഡോസ്കോപ്പി പരിശോധനയാണ് ഇസൊഫാഗോഗ്യാസ്ട്രോഡുഒഡിനോ എൻഡോസ്കോപ്പി (oesophagogastroduodeno endosopy). ലളിതമായി ഗ്യാസ്ട്രോസ്കോപ്പി എന്നു മാത്രമായി ചുരുക്കാറുണ്ട്.

അന്നപഥത്തിന്റെ മേൽഭാഗം എന്ന് വിശേഷിപ്പിക്കുന്ന (upper gastrointestinal tract) ഭാഗത്തെ ഗ്രസനി (pharynx), ആമാശയം(stomach), ചെറുകുടലിന്റെ duodenum എന്നിവയുടെ ആരോഗ്യസ്ഥിതി്യറിയാനും രോഗനിർണ്ണയപരിശോധനകൾക്കായും ആണ് ഗ്യാസ്ടോസ്കോപ്പി നിർവ്വഹിക്കുന്നത്.

പരിശോധന സന്ദർഭങ്ങൾ തിരുത്തുക

  • അനീമിയ : കാരണം വ്യക്തമല്ലാത്ത രക്തക്കുറവിന്റെ ഉറവിടം ദഹനവ്യൂഹമാണോ എന്നറിയാൻ ഗ്യാസ്ടോസ്കോപ്പി സഹായിക്കുന്നു.
  • അന്നപഥ രക്തസ്രാവം – gastrointestinal bleeding- രക്തമയമായ ഛർദ്ദി, മലത്തിൽ രക്താംശം എന്നിവ അന്നപഥ രോഗത്തിന്റെ സൂചനകളാണ്.
  • വിട്ടുമാറാത്ത ദഹനകേട് , ദഹനാസ്വാസ്ഥ്യം (dyspepsia)
  • വിഴുങ്ങൽ വേദനാജനകമായിരിക്കുക (odynophagia), വിഴുങ്ങൽ തടസ്സങ്ങൾ (dysphagia),
  • IBD Inflammatory Bowel Disease എന്ന  അവസ്ഥ.

പരിശോധന രീതി തിരുത്തുക

പരിശോധനയ്ക്ക് നാലു മണിക്കൂറോ അതിലേറേയോ മുമ്പ് മുതൽക്ക് ആഹരിക്കാതിരിക്കേണ്ടതാണ്. കാലി വയറ്റിലായിരിക്കും പരിശോധന.

പരിശോധനകുഴൽ കടന്നു പോകുന്ന പഥത്തിൽ മരവിപ്പ് തോന്നാൻ ദ്രവ രൂപത്തിലുള്ള അനസ്തേഷ്യ മരുന്നു കുടിക്കാൻ നൽകുന്നു. ആശങ്കാലുക്കളും, ആകാംക്ഷാഭരിതരുമായവർക്ക് മയങ്ങാൻ മരുന്നു കൊടുക്കാറുണ്ട്. അപൂർവ്വം സന്ദർഭങ്ങളിൽ ജനറൽ അനസ്തീഷ്യ നൽക്കാറുണ്ട്.

രോഗി ഇടത്തു വശം ചെരിഞ്ഞു കിടക്കുന്നു. വായ് തുറന്നിരിക്കാനും കുഴൽ കടിക്കാതിരിക്കാനുമായുള്ള മൗത്ത് ഗാർഡ് വായിൽ വച്ച ശേഷം സാവാധാനത്തിൽ കുഴൽ (എൻഡോസ്കോപ്പ്) നാക്കിനുമുകളിലൂടെ തൊണ്ടയിലേക്കും, പിന്നെ മെല്ലെ താഴോട്ടും തള്ളുന്നു.

ഗ്രസനി (pharynx), അന്നനാളി (oesophagus) എന്നിവ ദർശനിയിലൂടെ സൂക്ഷ്മായി നിരീക്ഷിച്ച് കൊണ്ടായിരിക്കും കുഴൽ മുന്നേറുന്നത്. ആമാശയവും കടത്തി കുഴൽ ചെറുകുടലിലെ duodenum ത്തിലെത്തി പരിശോധന നടത്തിയ ശേഷം പിൻ വലിക്കൽ തുടങ്ങുന്നു. തിരികെ ആമാശയത്തിൽ കൊണ്ടുവന്ന് ആമാശയം വിപുലമായി നിരീക്ഷിക്കുന്നു.

ചിലപ്പോൾ നിരീക്ഷണം മാത്രം പോരാതെ വന്നേക്കാം. ബയോപ്സി പരിശോധനയ്കായി പലപ്പോഴും ടിഷ്യു സാമ്പിൾ എടുകാറുണ്ട്.അതിനായി എൻഡോസ്കോപ്പുകൾ സജീകരിച്ചിട്ടുണ്ട്.. ഈ സമയങ്ങളിലെല്ലാം പരിശോധന ഭാഗങ്ങൾ ഫോട്ടൊഗ്രാഫ് ചെയ്യാനും സാധിക്കുന്നു.