ഫ്രഞ്ച് കലാകാരനായ പിയറി-അഗെസ്റ്റെ റെനോയിറിൻറെ ഇംപ്രഷനിസ്റ്റ് ശൈലിയിൽ ചിത്രീകരിച്ച ഒരു ഓയിൽ-ഓൺ-കാൻവാസ് പെയിന്റിംഗ് ആണ് ഗേൾസ് അറ്റ് ദ പിയാനോ (ഫ്രഞ്ച് : Jeunes filles au piano) 1892-ൽ ലക്സംബർഗ് മ്യൂസിയത്തിൽ അനൗപചാരികമായി ഏർപ്പാടുചെയ്തു വരപ്പിച്ച ചിത്രം ആയിരുന്നു ഇത്. എണ്ണച്ചായയിൽ ഈ ഘടനയുടെ മറ്റ് മൂന്ന് പതിപ്പുകൾ കൂടി റെനോയ്ർ വരച്ചിട്ടുണ്ട്. രണ്ട് സ്കെച്ചുകളിൽ ഒന്ന് എണ്ണച്ചാത്തിലും മറ്റൊന്ന് പേസ്റ്റിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കച്ചവടക്കാരിൽ നിന്നും ശേഖരണക്കാരിൽ നിന്നും കമ്മീഷൻ ലഭിക്കാൻവേണ്ടി കലാകാരൻ ഒരേ ചിത്രം വീണ്ടും ആവർത്തിച്ചതായിരിക്കാമെന്ന് കരുതുന്നു.[1] ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, പാരീസിലെ മ്യൂസിയ ഡി l'ഓറൻഗേറി, പാരീസിലെ മ്യൂസിയ ഡി ഓർസെ എന്നിവിടങ്ങളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.

Jeunes filles au piano
ഇംഗ്ലീഷ്: ഗേൾസ് അറ്റ് ദ പിയാനോ
കലാകാരൻപിയറി-അഗെസ്റ്റെ റെനോയിർ
വർഷം1892
MediumOil on canvas
അളവുകൾ116 cm × 90 cm (46 ഇഞ്ച് × 35 ഇഞ്ച്)
സ്ഥാനംമ്യൂസി ഡി ഓർസെ, Paris

ഒരു ബൂർഷ്വാസി വീട്ടിലെ പിയാനോയ്ക്കരികിൽ രണ്ട് പെൺകുട്ടികളെ റെനോയർ ചിത്രീകരിച്ചിരിക്കുന്നു. വെളുത്ത വസ്ത്രത്തിൽ നീല നിറത്തിലുള്ള അരപ്പട്ടയുള്ള പെൺകുട്ടി പിയാനോ വായിക്കുന്നു. പിങ്ക് വസ്ത്രത്തിലുള്ള പെൺകുട്ടി സമീപത്ത് നിൽക്കുന്നു. എണ്ണച്ചായചിത്രങ്ങൾ ശേഖരിക്കുന്നവർക്കായി ഈ രചനയുടെ മൂന്ന് അധിക പതിപ്പുകൾക്കൂടി റിനോയർ പൂർത്തിയാക്കി. ലക്സംബർഗ് പതിപ്പ് ഇപ്പോൾ പാരീസിലെ മ്യൂസി ഡി ഓർസെയിൽ സ്ഥാപിച്ചിരിക്കുന്നു.[2] റോബർട്ട് ലെമാൻ കളക്ഷൻ പതിപ്പ് ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലാണ്. [3] കെയ്‌ൽബോട്ടെ പതിപ്പും മറ്റൊന്ന് സ്വകാര്യ ശേഖരങ്ങളിലുമാണ്. പാരീസിലെ മ്യൂസി ഡി എൽ ഓറഞ്ചറിയിൽ ഈ രചനയുടെ ഒരു ഓയിൽ സ്കെച്ച് പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ ഒരു പാസ്റ്റൽ സ്കെച്ച് ഒരു സ്വകാര്യ ശേഖരത്തിൽ കാണപ്പെടുന്നു.[4] മ്യൂസി ഡി ഓർസേയിലെ പെയിന്റിംഗ് 116 സെന്റിമീറ്റർ ഉയരവും 90 സെന്റിമീറ്റർ വീതിയുമുണ്ട്. മെറ്റിലെ പതിപ്പ് 111.8 x 86.4 സെ. ആണ്. മ്യൂസി ഡി എൽ ഓറഞ്ചറിയിലെ ഓയിൽ സ്കെച്ച് 116.0 x 81.0 സെ. ആണ്.[5]

പിസ്സാരോയും മോണറ്റും പതിവായി ഒരൊറ്റ തീമിൽ വ്യത്യസ്ത ചിത്രങ്ങൾ വരച്ചിരുന്നു. എന്നാൽ അവരുടെ രചനകൾ പ്രകാശത്തിന്റെയും അന്തരീക്ഷത്തിന്റെയും ഫലങ്ങൾ വിവരിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുമിച്ച് കാണിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. അതേസമയം റെനോയിറിന്റെ ആവർത്തനങ്ങൾ രചനയിലെ സ്വതന്ത്ര ലേഖനങ്ങളായിരുന്നു. പ്രത്യേകിച്ചും, വിശദാംശങ്ങളും പോസുകളും സൂക്ഷ്മമായി മാറ്റി, സ്കെച്ചുകൾ മിക്ക പശ്ചാത്തല ഘടകങ്ങളെയും ഇല്ലാതാക്കുന്നു.

റെനോയർ 1888-ൽ തന്റെ ആദ്യകാല ചിത്രമായ ദ ഡോട്ടേഴ്‌സ് ഓഫ് കാറ്റുള്ളെ മെൻഡെസ് എന്ന ചിത്രവുമായി സൂക്ഷ്‌മനിരീക്ഷണം നടത്തി. ഈ ചിത്രം ഇപ്പോൾ മെട്രോപൊളിറ്റൻ ആർട്ട് മ്യൂസിയത്തിലെ ആൻ‌ബെർഗ് ശേഖരത്തിൽ ആണ്.[6]

ചിത്രകാരനെക്കുറിച്ച്

തിരുത്തുക

ഇംപ്രഷനിസ്റ്റ് ശൈലി വികസിപ്പിക്കുന്നതിൽ മുൻനിരയിൽ നിന്നിരുന്ന ഒരു ഫ്രഞ്ച് കലാകാരനായിരുന്നു പിയറി-അഗസ്റ്റെ റെനോയിർ. സൗന്ദര്യത്തിന്റെയും പ്രത്യേകിച്ച് സ്‌ത്രീത്വത്തിന്റെ വിഷയാസക്തി പകരുന്ന ചിത്രങ്ങൾ എന്ന നിലയിൽ, "റൂബൻസ് മുതൽ വാട്ടീയോ വരെയുള്ളവരുടെ പാരമ്പര്യത്തിന്റെ അന്തിമ പ്രതിനിധിയായിരുന്നു റെനോയർ.[7]

 

റെനോയിറിന്റെ ചിത്രങ്ങൾ അവയുടെ ഊർജ്ജസ്വലമായ പ്രകാശവും പൂരിത നിറവും കൊണ്ട് ശ്രദ്ധേയമാണ്. മിക്കപ്പോഴും അഗാധവും പക്ഷപാതമില്ലാത്ത രചനകളിലൂടെ ആളുകളെ കേന്ദ്രീകരിക്കുന്നു. സ്ത്രീ നഗ്നതയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിഷയം. സ്വഭാവ ഇംപ്രഷനിസ്റ്റ് ശൈലിയിൽ, റിനോയർ ഒരു രംഗത്തിന്റെ വിശദാംശങ്ങൾ സ്വതന്ത്രമായി ബ്രഷ് ചെയ്ത വർണ്ണ സ്പർശനങ്ങളിലൂടെ നിർദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ രൂപങ്ങൾ അവയുടെ ചുറ്റുപാടുകളുമായി പരസ്പരം മൃദുവായി സംയോജിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രങ്ങൾ യൂജിൻ ഡെലാക്രോയിക്സിന്റെ വർണ്ണവാദത്തിന്റെ സ്വാധീനവും കാമിൽ കോറോട്ടിന്റെ തിളക്കവും കാണിക്കുന്നു. ഗുസ്റ്റേവ് കോർബെറ്റിന്റെയും എഡ്വാർഡ് മാനെറ്റിന്റെയും റിയലിസത്തെയും അദ്ദേഹം പ്രശംസിച്ചു. കറുപ്പിനെ ഒരു നിറമായി ഉപയോഗിച്ചതിൽ അദ്ദേഹത്തിന്റെ ആദ്യകാല രചനകൾ അവരുടേതിന് സമാനമാണ്.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗേൾസ്_അറ്റ്_ദ_പിയാനോ&oldid=3696630" എന്ന താളിൽനിന്ന് ശേഖരിച്ചത്