കൽപയിൻ
ചെടിയുടെ ഇനം
പശ്ചിമഘട്ടത്തിലെ ഒരു തനതു മരമാണ് വെള്ള അയനി എന്നുകൂടി അറിയപ്പെടുന്ന കൽപയിൻ (ശാസ്ത്രീയനാമം: Dipterocarpus indicus). 60 മീറ്റർ വരെ ഉയരം വയ്ക്കുന്ന വന്മരം. 800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. വംശനാശഭീഷണി നേരിടുന്ന[1] ഒരു മരം. [2] കറ സ്പിരിറ്റും വാർണീഷും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മരക്കറ പലവിധ ഔഷധങ്ങളായും ഉപയോഗിക്കുന്നു [3] മരത്തടി പൾപ്പിന് ഉപയോഗിക്കാൻ പറ്റില്ലെങ്കിലും പ്ലൈവുഡ് ഉണ്ടാക്കാൻ നല്ലതാണ്. [4] ചെറുപ്പത്തിൽ തണലിലും വളരുന്ന ഈ മരം ഈ ജനുസിലെ മറ്റു മരങ്ങളെപ്പോലെ തീ സഹിക്കില്ല. [5]
കൽപയിൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Dipterocarpus
|
Species: | D.indicus
|
Binomial name | |
Dipterocarpus indicus Bedd.
|
ഉത്തര കർണാടകം മുതൽ തെക്ക് തിരുവനന്തപുരം വരെയുള്ള പശ്ചിമഘട്ടത്തിലെ നിത്യ ഹരിത കാടുകളിൽ താരതമ്യേന അപൂർവമായി കാണുന്ന മരം.[6]
അവലംബം
തിരുത്തുക- ↑ http://www.iucnredlist.org/details/33468/0
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-27.
- ↑ http://pilikula.com/index.php?slno=50&pg=113[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ncbi.nlm.nih.gov/pubmed/23033683
- ↑ http://ecocrop.fao.org/ecocrop/srv/en/cropView?id=5501[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Page, Navendu (2017). Endemic Woody Plants of the Western Ghats. Bangalore: Trail Blazer Printers and Publishers. ISBN 978-93-5279-072-2.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.impgc.com/plantinfo_A.php?id=1008
- http://www.theplantlist.org/tpl/record/kew-2772180 Archived 2020-10-26 at the Wayback Machine.
- മരക്കറയുടെ സവിശേഷതകൾ[പ്രവർത്തിക്കാത്ത കണ്ണി]