കർണ്ണാടകസംഗീതരംഗത്ത് ഇന്നത്തെ യുവനിരയിൽ ഗണനീയരാണ് കർണ്ണാട്ടിക്ക സഹോദരന്മാർ എന്നറിയപ്പെടുന്ന ശശികിരണും ഗണേശും. രണ്ടുപേരും ചേർന്നാണ് കച്ചേരികൾ അവതരിപ്പിച്ചുപോരുന്നത് [1]. സഹോദരസന്താനങ്ങളായ ഇവർ രണ്ടുപേരും പ്രശസ്തനായ ഗോട്ടുവാദ്യം നാരായണ അയ്യങ്കാരുടെ പേരക്കുട്ടികളാണ്. രണ്ടാം വയസ്സിൽത്തന്നെ അതീവശ്രദ്ധേയമായ മട്ടിൽ സംഗീതാഭിരുചിയും പ്രായത്തിനേക്കാളേറെ സംഗീതപാടവവും പ്രദർശിപ്പിച്ച ഇവർ ഇന്ന് സംഗീതജ്ഞരുടെ മുൻ നിരയിലേക്കെത്തിക്കഴിഞ്ഞു.

കച്ചേരികളും ജുഗൽബന്ധികളും ഫ്യൂഷൻ സംഗീതവുമായി അവർ ഇതിനോടകം തന്നെ 3500-ഓളം വേദികളിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. അമേരിക്ക, സിംഗപ്പൂർ, മലയേഷ്യ, ഇംഗ്ലണ്ട്, യു.എ.ഇ., എന്നിവിടങ്ങളിലെല്ലാം ഇവർ കച്ചേരികൾ നടത്തിയിട്ടുണ്ട്. 2010 സപ്തംബർ 10-ഉം 11-ഉമായി, വിശ്വശാന്തിദിനത്തിന്റെ പശ്ചാത്തലത്തിൽ, ഇവർ ഒരു 24 മണിക്കൂർ കച്ചേരി നടത്തുകയുണ്ടായി. അത്രയും സമയം ഒരു ഇടവേളപോലും എടുക്കാതെയായിരുന്നു കച്ചേരി.

  1. http://kutcheris.com/artist.php?id=216[പ്രവർത്തിക്കാത്ത കണ്ണി]