ക്ലാഷ് ഓഫ് ക്ലാൻസ്
ഒരു മൊബൈൽ വീഡിയോ ഗെയിമാണ് ക്ലാഷ് ഓഫ് ക്ലാൻസ് (English: Clash of Clans). സൂപ്പർസെൽ എന്ന ഫിന്നിഷ് കമ്പനിയാണ് ഈ ഗെയിം പുറത്തിറക്കിയത്. 2012 ഓഗസ്റ്റ് 2 ഐ.ഒ.എസിലും 2013 ഒക്ടോബർ 7ന് ആൻഡ്രോയ്ഡിലും ഈ ഗെയിം ലഭ്യമായിത്തുടങ്ങി.
വികസിപ്പിച്ചത് | Supercell |
---|---|
പുറത്തിറക്കിയത് | സൂപ്പർസെൽ |
പ്ലാറ്റ്ഫോം(കൾ) | iOS Android |
പുറത്തിറക്കിയത് | iOS ഓഗസ്റ്റ് 2, 2012[1] Android ഒക്ടോബർ 7, 2013[2] |
വിഭാഗ(ങ്ങൾ) | Strategy |
തര(ങ്ങൾ) | Single-player, multiplayer |
ഗെയിം കളിക്കുന്ന രീതി തിരുത്തുക
ഒരു മൾട്ടിപ്ലെയർ ഗെയിമാണിത്. ഹോം വില്ലേജ് എന്ന ഗ്രാമത്തിലാണ് കളി നടക്കുന്നത്. ഈ ഗ്രാമത്തിന്റെ ചീഫാണ് കളിക്കുന്നയാൾ. ഗ്രാമത്തിൽ കെട്ടിടങ്ങൾ പണിഞ്ഞും സ്വന്തമായൊരു സേനയെ പരിശീലിപ്പിച്ച് മറ്റ് ഗ്രാമങ്ങളെ ആക്രമിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്. ഈ ഗ്രാമത്തിൽ നിന്നും ബോട്ടിൽ കയറി ബിൾഡർ ബേസ് എന്ന മറ്റൊരു ഗ്രാമത്തിലും എത്താം.
ഹോം വില്ലേജ് തിരുത്തുക
ഇതാണ് പ്രധാനപ്പെട്ട ഗ്രാമം. ഇവിടെ പകൽ സമയമാണ്. ടൗൺഹോളാണ് ഇതിന്റെ കേന്ദ്രം.
ബിൾഡർ ബേസ് തിരുത്തുക
ഹോം വില്ലേജിൽ നിന്നും ബോട്ടിൽ കയറിയാണ് ഇവിടെയെത്തുന്നത്. ഇവിടെ രാത്രി സമയമാണ്. ബിൾഡർഹോളാണ് ഇതിന്റെ കേന്ദ്രം.
പ്രകാശനം തിരുത്തുക
ഹേയ് ഡേ പോലുള്ള പ്രശസ്ത മൊബൈൽ ഗെയിമുകൾ പുറത്തിറക്കിയ സൂപ്പർസെൽ എന്ന കമ്പനിയാണ് ക്ലാഷ് ഓഫ് ക്ലാൻസ് പുറത്തിറക്കിയത്. 2012 ഓഗസ്റ്റ് 2 ന് ഐ.ഒ.എസ് ഫോണുകളിൽ ഈ ഗെയിം ലഭ്യമായിത്തുടങ്ങി.[3] 2013 ഒക്ടോബർ 7ന് ആൻഡ്രോയ്ഡിലും ലഭ്യമായിത്തുടങ്ങി.
അവലംബം തിരുത്തുക
- ↑ "Clash of Clans". Slide to Play. Retrieved June 8, 2014.
- ↑ Koueider, Adam (October 8, 2013). "Clash of Clans finally hits the Google Play Store". Androidauthority. Retrieved November 20, 2013.
- ↑ Gilbert, David (ഫെബ്രുവരി 12, 2014). "Supercell Earns $30M a Month from Clash of Clans and Hay Day". International Business Times. Archived from the original on August 27, 2016. Retrieved August 27, 2016.
പുറം കണ്ണികൾ തിരുത്തുക
- ഔദ്യോഗിക വെബ്സൈറ്റ്
- ക്ലാഷ് ഓഫ് ക്ലാൻസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)