ക്ലാരിയോൻ ഹോട്ടൽ, ലിമെറിക്ക്

അയർലണ്ടിലെ ലിമെറിക്ക് കൌണ്ടിയിൽ സ്റ്റീംബോട്ട് ക്യോയിലെ ഷാനോൻ നദിയുടെ സമീപം സ്ഥിതിചെയ്യുന്ന 17 നിലകളുള്ള ഹോട്ടലാണ് ക്ലാരിയോൻ. ക്ലാരിയോൻ ഹോട്ടൽ, ലിമെറിക്ക് ക്ലാരിയോൻ ഹോട്ടൽ ബ്രാൻഡിൻറെ ഭാഗമാണ്, അതേസമയം ക്ലാരിയോൻ എന്നത് ചോയിസ് ഹോട്ടൽസ്‌ ഗ്രൂപ്പിൻറെ ഭാഗമാണ്. 2002-ൽ 20 മില്യൺ യൂറോ ചിലവിൽ പണിതതാണ് ഈ ഹോട്ടൽ തോമോണ്ട് പാർക്കിനു സമീപം സ്ഥിതിചെയ്യുന്നതിനാൽ അനവധി എതിർ റഗ്ബി ടീമുകൾ സ്റ്റേഡിയത്തിൽ മുൻസ്റ്റെർ നടക്കുമ്പോൾ ഹോട്ടലിൽ താമസിക്കും.[1]

ക്ലാരിയോൻ ഹോട്ടൽ തിരുത്തുക

ലിമെറിക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഫോർ സ്റ്റാർ ഹോട്ടലാണ് ക്ലാരിയോൻ ഹോട്ടൽ, മാത്രമല്ല ഇപ്പോൾ അയർലണ്ടിലുള്ള ഏറ്റവും ഉയരമുള്ള ഹോട്ടലും ക്ലാരിയോൻ ഹോട്ടലാണ്.[2] 187 അടി ഉയരമുള്ള ക്ലാരിയോൻ ഹോട്ടൽ റിവർപോയിന്റിനു ശേഷം ലിമെറിക്കിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ്, മാത്രമല്ല അയർലണ്ട് ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പതിമൂന്നാമത്തെ കെട്ടിടവുമാണ്. ഹോട്ടലിൽ 158 റിവർസൈഡ് മുറികളുണ്ട്, 3 സ്യൂട്ടുകൾ, ഒരു പെന്റ്ഹൗസ്. താമസമുള്ള ഏറ്റവും മുകളിലത്തെ നിലയിലുള്ള പെന്റ്ഹൗസിൽ നഗരത്തിൻറെ 360 ഡിഗ്രി പനോരമിക് കാഴ്ച ലഭ്യമാകും. പൂർണ സജ്ജമായ ജിം, 12 മീറ്റർ നീന്തൽക്കുളം, സൌന, സ്റ്റീം മുറി, ജകുസ്സി, സിനെർഗി എന്ന പേരുള്ള ഭക്ഷണശാല എന്നിവ ക്ലാരിയോൻ ഹോട്ടൽ ലിമെറിക്കിൽ ഉണ്ട്.[3] ഹോട്ടലിൻറെ നേരെ എതിർവശത്താണ് കാർ പാർക്കിംഗ് ഉള്ളത്.

ലിമെറിക്ക് കൌണ്ടിയിൽ സ്റ്റീംബോട്ട് ക്യോയിൽ ജെയിംസ്‌ കേസി വാക്കിനെ മുഖാമുഖമാണ് ക്ലാരിയോൻ ഹോട്ടൽ സ്ഥിതിചെയ്യുന്നത്.

അവലംബം തിരുത്തുക

  1. "Location Detail of clarion hotel". clarionhotellimerick.com. Retrieved 21 February 2011.
  2. "Tallest hotel in Ireland goes on sale". irishmirror.ie. Retrieved 5 November 2016.
  3. "Facilities of Clarion Hotel,Limerick". cleartrip.com. Retrieved 27 May 2016.