ക്യാൻസിത്ത (ബർമ്മീസ്: ကျန်စစ်သား, pronounced [tɕàɰ̃sɪʔθá]; also spelt as Kyanzittha അല്ലെങ്കിൽ ഹ്റ്റി-ഹ്ലയിംഗ് ഷിൻ;[1] 1030 – 1112/13) 1084 മുതൽ 1112/13 വരെയുള്ള കാലത്ത് ബർമ്മയിലെ (മ്യാൻമർ) പഗാൻ രാജവംശം ഭരിച്ചിരുന്ന ഒരു രാജാവും മഹാന്മാരായ ബർമീസ് രാജാക്കന്മാരിൽ ഒരാളുമായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ്. തന്റെ പിതാവ് അനവ്രഹ്ത രാജാവ് ആരംഭിച്ച സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പരിഷ്കാരങ്ങൾ അദ്ദേഹത്തിൻറ ഭരണകാലത്തും തുടർന്നു. തന്റെ 28 വർഷത്തെ ഭരണകാലത്ത് പഗാൻ രാജ്യം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ശക്തിയായി ഉയർന്നു. ബർമീസ് ഭാഷയും സംസ്കാരവും അക്കാലത്ത് ഇവിടെ പുഷ്ഠി പ്രാപിച്ചിരുന്നു.

ക്യാൻസിത്ത
ကျန်စစ်သား
Statue of Kyansittha at the Ananda Temple
King of Burma
ഭരണകാലം 21 April 1084 – 1112/13
മുൻഗാമി Saw Lu
Successor Alaungsithu
Consort Apeyadana
Thanbula
Khin Tan
Manisanda
മക്കൾ
Shwe Einthi
Yazakumar
രാജവംശം Pagan
പിതാവ് Anawrahta
മാതാവ് Pyinsa Kalayani
മതം Theravada Buddhism

ആദ്യകാല ജീവിതത്തിൽ, പഗാൻ സാമ്രാജ്യസ്ഥാപകനായിരുന്ന അനവ്രതയുടെ പ്രധാന സൈനിക പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയ ജനപ്രിയനും വിജയിയുമായ ഒരു ജനറലായിരുന്നു ക്യൻസിത്ത. മണിസന്ദ രാജ്ഞിയുമായുള്ള ബന്ധത്തിന്റെ പേരിൽ 1070 കളിലും 1080 കളിലും രണ്ടുതവണ അദ്ദേഹം നാടുകടത്തപ്പെട്ടിരുന്നു. 1084-ൽ സൌവ് ലു രാജാവിൻറെ വധത്തിൽ കലാശിച്ച ഒരു പ്രധാന മോൻ കലാപത്തെ അടിച്ചമർത്തിക്കൊണ്ട് ക്യാൻസിത്ത പഗാൻ സിംഹാസനത്തിൻറെ അധിപനായി.[2]

അദ്ദേഹത്തിന്റെ ഭരണകാലം ഏറെക്കുറെ സമാധാനപരമായിരുന്നു. മോൻ സംസ്കാരത്തിന്റെ വലിയ ആരാധകനായിരുന്ന അദ്ദേഹം തെക്കൻ മോനുകളോട് അനുരഞ്ജന നയം പിന്തുടരുകയും മോൻ ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷകനെന്ന തൻറെ നയം കൊട്ടാരത്തിൽ തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ബർമൻ, മോൻ, പിയു, ബുദ്ധമത ആചാരങ്ങളുടെ സമന്വയത്തിലൂടെ ബർമീസ് സാംസ്കാരിക പാരമ്പര്യം പക്വത കൈവരിക്കാൻ തുടങ്ങിയത്. പ്യു, മോൻ, പാലി എന്നിവയ്‌ക്കൊപ്പം ബർമീസ് ലിപിയും ഇക്കാലത്ത് ഉപയോഗിക്കാൻ തുടങ്ങി. സമാധാനപരമായി ഭരണം നടത്തിയ ഈ  പഗാൻ രാജ്യം കൃഷിയിൽ നിന്നും വ്യാപാരത്തിൽ നിന്നും സമ്പത്ത് നേടുകയും വലിയ തോതിലുള്ള ക്ഷേത്ര നിർമ്മാണങ്ങൾ ആത്മാർത്ഥതയോടെ ആരംഭിക്കുകയും ചെയ്തു. അനവ്രതയുടെ ശ്വേസിഗോൺ പഗോഡ പൂർത്തിയാക്കിയ ക്യൻസിത്ത തന്റെ കിരീട നേട്ടമായ ആനന്ദ ക്ഷേത്രത്തിൻറെ നിർമ്മാണവും പൂർത്തിയാക്കി. ബുദ്ധമത പഠനത്തിന്റെ ഒരു പ്രധാന കേന്ദ്രമായി പഗാൻ രാജ്യം മാറി. നിരവധി അരി, മഹായാന, ബ്രാഹ്മണ ആചാരങ്ങൾ ഈ പ്രദേശത്ത് വ്യാപിച്ചെങ്കിലും തേരവാദ ബുദ്ധമതം ഇക്കാലത്ത്  ഉന്നതി പ്രാപിച്ചു. തെക്കുകിഴക്കൻ ഏഷ്യയിലെ ഖെമർ സാമ്രാജ്യത്തോടൊപ്പം ഒരു പ്രധാന ശക്തിയായി ഉയർന്ന പഗാൻ രാജ്യത്തെ ചൈനീസ് സോങ് രാജവംശവും ഇന്ത്യൻ ചോള രാജവംശവും ഒരു പരമാധികാര രാജ്യമായി അംഗീകരിച്ചിരുന്നു. ബർമീസ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ രാജാക്കന്മാരിൽ ഒരാളാണ് ക്യാൻസിത്ത. അദ്ദേഹത്തിന്റെ ജീവിത കഥകളും പരാക്രമ കഥകളും ഇപ്പോഴും ബർമീസ് സാഹിത്യത്തിലും നാടകത്തിലും സിനിമയിലും പുനരാവിഷ്കരിക്കപ്പെടുന്നു.

ആദ്യകാല ജീവിതം

തിരുത്തുക

ക്യാൻസിത്തയുടെ ആദ്യകാല ജീവിതത്തിന്റെ ഭൂരിഭാഗവും, ആദ്യകാല പാഗൻ ചരിത്രത്തിലെ ഭൂരിഭാഗവുമെന്നതുപോലെ ഇതിഹാസത്തിൽ മറഞ്ഞിരിക്കുന്നു.

രക്ഷാകർതൃത്വം

തിരുത്തുക

വൃത്താന്തങ്ങൾ പ്രകാരം, വെതാളിയിലെ രാജകുമാരി പിൻസാ കലയാനിയുടെയും സോക്കേറ്റ് രാജാവിന്റെ കൊട്ടാരത്തിലെ മുതിർന്ന രാജകുമാരനായിരുന്ന അനവ്രഹ്തയുടെയും മകനായാണ് ക്യാൻസിത്ത ജനിച്ചത്.   രാജരക്തമല്ലെന്ന് വിശ്വസിച്ചുകൊണ്ട് ഗർഭിണിയായിരുന്ന അമ്മയെ അനവ്രത നാട്ടിൻപുറത്തേക്ക് നാടുകടത്തിയതിന് ശേഷമുള്ള കാലത്ത് അനവ്രഹ്തയുടെ കൊട്ടാരത്തിൽ നിന്ന് അകന്നാണ് അദ്ദേഹം വളർന്നത്.

ക്യാൻസിത്തയുടെ യഥാർത്ഥ പിതാവ് അനവ്രഹ്തയല്ലെന്നും, പഗാൻ രാജ്യത്തേയ്ക്കുള്ള യാത്രയ്ക്കിടെ പിൻസാ കലയാനിയെ സംരക്ഷിച്ച പഗാൻ ഉദ്യോഗസ്ഥനായ യസതമൻ ആയിരിക്കുമെന്നും വൃത്താന്തങ്ങൾ അനുമാനിക്കുന്നു.[3] എന്നിരുന്നാലും, ബർമീസ് ആചാര നിയമപ്രകാരം അനവ്രതയുടെ നിയമപരമായ പുത്രനായിരുന്നു അദ്ദേഹമെന്ന് വൃത്താന്തങ്ങൾ അംഗീകരിക്കുന്നു. എന്തായാലും, തൗങ്‌ബ്യോണിലെ ഹ്ലെഡൗക്ക് പഗോഡയിലെ ഒരു ശിലാ ലിഖിതം അനവ്രഹ്തയുടെ മകൻ ക്യാൻസിത്തയാണ് ഇത് ദാനം ചെയ്തതെന്ന് പറയുന്നു.[4]

  1. Retired Captain, Hla Shwe (2012). General Knowledges and Notes. Yangon, Burma: Golden Family Bookhouse. p. 68.
  2. Coedès 1968: 155–157
  3. Harvey 1925: 23–24
  4. Hmannan Vol. 1 2003: xxvii–xxviii, in the 1963 preface by Hsan Tun
"https://ml.wikipedia.org/w/index.php?title=ക്യാൻസിത്ത&oldid=3816426" എന്ന താളിൽനിന്ന് ശേഖരിച്ചത്