കോർബൂട്ട് സോഫ്റ്റ് വെയറില്ലാത്ത ഹാർഡ്‍വെയറിനെ (ശൂന്യമായ ഹാർഡ്‍വെയർ) പ്രവർത്തനസജ്ജമാക്കുന്ന ഒന്നായതുകൊണ്ട് അതിനെ സപ്പോർട്ട് ചെയ്യുന്ന ഓരോ ചിപ്സെറ്റിലേക്കും മദർബോർഡിലേക്കും പോർട്ട് ചെയ്യേണ്ടതുണ്ട്. ആയതിനാൽ കോർബൂട്ട് വളരെ കുറച്ച് ഹാർഡ്‍വെയർ പ്ലാറ്റ്ഫോമിലും മദർബോർഡ് മോഡലുകളിലുമേ ലഭ്യമുള്ളൂ.

കോർബൂട്ട്
ലോവർ സാൻ സെരീഫ് ഫോണ്ടിൽ കോർബൂട്ട് എന്ന എഴുത്തിന് മുകളിൽ ബ്ലാക്ക് ആന്റ് വൈറ്റ് നിറത്തിൽ ഓടുന്ന ഒരു മുയലിന്റെ ചിത്രീകരണം.
Original author(s)റോണാൾഡ് ജി, മിന്നിച്ച്, എറിക് ബീഡർമാൻ, ലി-ടാ(ഒല്ലി) ലോ, സ്റ്റീഫൻ റീനിയർ, കോർബൂട്ട് കമ്മ്യൂണിറ്റി
ആദ്യപതിപ്പ്1999; 25 വർഷങ്ങൾ മുമ്പ് (1999)
Stable release
4.13 / 20 നവംബർ 2020; 4 വർഷങ്ങൾക്ക് മുമ്പ് (2020-11-20)[1][2]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷകൂടുതലും C യിൽ, ഏകദേശം 1% അസംബ്ലി ലാംഗ്വേജിൽ
പ്ലാറ്റ്‌ഫോംIA-32, x86-64, ARMv7,[3] ARMv8, MIPS, RISC-V, POWER8
തരംFirmware
അനുമതിപത്രംGPLv2
വെബ്‌സൈറ്റ്www.coreboot.org

കോർബൂട്ടിന്റെ ഒരു പതിപ്പ് ലിബ്രേ ബൂട്ട് ആണ്.

ചരിത്രം

തിരുത്തുക

2007-2014 വരെയുള്ള ഏഴ് തൊട്ടടുത്തവർഷങ്ങളിൽ കോർബൂട്ട് ഗൂഗിൾ സമ്മർ ഓഫ് കോഡിൽ അംഗീകരിച്ചു. ആദ്യം ഇറക്കിയ മൂന്ന് മോഡലുകളെ ഒഴിവാക്കിയാൽ എല്ലാ ക്രോംബുക്കുകളും കോർബൂട്ടിലാണ് പ്രവർത്തിക്കുന്നത്. Das U-Boot ൽ നിന്നുള്ള കോഡ് ഉൾച്ചേർത്താണ് ARM ബേസ് ചെയ്ത പ്രോസസറുകൾക്കുള്ള സപ്പോർട്ട് ലഭ്യമാക്കിയത്.

"Modify u-boot code to allow building coreboot payload. [chromiumos/third_party/u-boot-next : chromeos-v2011.03]". 24 July 2011.

ലോസ് അലാമോസ് നാഷണൽ ലബോറട്ടറിയിൽ 1999 ലെ മഞ്ഞുകാലത്താണ് കോർബൂട്ട് പ്രോജക്ട് ആരംഭിക്കുന്നത്. വേഗത്തിൽ തുടങ്ങുകയും ബുദ്ധിപരമായി തെറ്റുകൾ കൈകാര്യം ചെയ്യുകയും ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ഇതിന് രൂപം നൽകിയത്. ഗ്നു ജനറൽ പബ്ലിക് ലൈസൻസിലാണ് ഇത് പുറത്തിറക്കിയിട്ടുള്ളത്. LANL, SIS, AMD, Coresystems, linux networx, inc അതുപോലെ മദർബോർഡ് നിർമാതാക്കളായ MSI, Gigabyte, Tyan തുടങ്ങിയവരാണ് പ്രധാന കോണ്ട്രിബ്യൂട്ടേഴ്സ്. ഗൂഗിൾ ഭാഗികമായി കോർബൂട്ടിനെ സ്പോൺസർ ചെയ്യുന്നുണ്ട്. 2009 മുതൽ CME Group ഉം പിന്തുണ ആരംഭിച്ചു.

അവലംബങ്ങൾ

തിരുത്തുക
  1. "Downloads". coreboot. n.d. Archived from the original on 2016-10-23. Retrieved 2016-10-23.
  2. Roth, Martin (30 April 2017). "Announcing coreboot 4.6". Blog. coreboot. Archived from the original on 23 October 2016. Retrieved 23 October 2016.
  3. "ARM". coreboot. 15 October 2013. Retrieved 1 February 2014.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോർബൂട്ട്&oldid=3773950" എന്ന താളിൽനിന്ന് ശേഖരിച്ചത്