കോലിയക്കോട് എൻ. കൃഷ്ണൻ നായർ
കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയക്കാരനാണ് കോലിയക്കോട് എൻ. കൃഷ്ണൻ നായർ. ആറ്, ഏഴ്, എട്ട്, ഒൻപത്, പതിമൂന്ന് നിയമസഭകളിൽ അദ്ദേഹം വാമനപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചു. [1]
കൊലിയക്കോട് എൻ. കൃഷ്ണൻ നായർ | |
---|---|
മണ്ഡലം | വാമനപുരം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊലിയക്കോട്, തിരുവിതാംകൂർ | 27 മാർച്ച് 1938
ദേശീയത | ഇന്ത്യ |
രാഷ്ട്രീയ കക്ഷി | സിപിഐ (എം) |
പങ്കാളി | ബി. തുളസി |
കുട്ടികൾ | രണ്ട് |
മാതാപിതാക്കൾs | നീലകണ്ഠ പിള്ള ലക്ഷ്മികുട്ടി അമ്മ |
വസതിs | പേരൂർക്കട, തിരുവനന്തപുരം |
രാഷ്ട്രീയ ജീവിതം
തിരുത്തുകവിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ആരംഭിച്ച അദ്ദേഹം നിരവധി കർഷക സംഘടനകളുമായി സഹകരിച്ച് പ്രവർത്തിച്ചു. നിലവിൽ കേരള സർവകലാശാല സെനറ്റ് അംഗമാണ്. പരിയാരം കോ-ഓപ്പറേറ്റീവ് മെഡിക്കൽ കോളേജ് ഭരണസമിതി അംഗമായും പ്രവർത്തിക്കുന്നു. 1980, 1982, 1987, 1991, 2011 വർഷങ്ങളിൽ അദ്ദേഹം വാമനപുരം മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 16 വർഷം സെനറ്റ് അംഗമായിരുന്നു, ഒപ്പം 6 വർഷം സിൻഡിക്കേറ്റ് അംഗവുമായിരുന്നു. സ്റ്റേറ്റ് അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയും സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെയും പ്രസിഡന്റായും പ്രവർത്തിച്ചു. ഇപ്പോൾ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാനാണ്.
1995 ൽ അച്ചടക്ക നടപടിയുടെ ഭാഗമായി കോലിയക്കോടിനെ സിപിഐ (എം) നേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു, എന്നാൽ, കൺട്രോൾ കമ്മീഷൻ അപ്പീൽ അനുവദിച്ചതിനെത്തുടർന്ന് അദ്ദേഹം വീണ്ടും പാർട്ടിയിൽ പ്രാഥമിക അംഗമായി ചേർന്നു.[2] സിപിഎം സംസ്ഥാന നേതൃത്വവുമായി ഉറ്റബന്ധം പുലർത്തുന്ന കോലിയക്കോട് ആ സ്വാധീനം ഉപയോഗിച്ചു 1996 ലെ വാമനപുരം തിരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കാൻ പരമാവധി നോക്കിയെന്നും അതു നടക്കാതായപ്പോൾ തന്നെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നും പിരപ്പൻകോട് മുരളി തൻ്റെ ആത്മകഥയിൽ ആരോപിക്കുകയുണ്ടായി, എന്നാൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമാണെന്നാണ് കൃഷ്ണൻ നായർ പ്രതികരിച്ചത്.[3]
കുടുംബം
തിരുത്തുകനീലകണ്ഠപിള്ളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1938 മാർച്ച് 27 ന് കോലിയക്കോട് ജനിച്ച അദ്ദേഹത്തിന് 2 സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. അദ്ദേഹം തൊഴിൽപരമായി അഭിഭാഷകനാണ്. ബി തുളസിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ എന്നീ രണ്ട് ആൺമക്കളുണ്ട്. കേരളത്തിൽ നിന്നുള്ള പാചക വിദഗ്ദ ലക്ഷ്മി നായർ അദ്ദേഹത്തിന്റെ മരുമകളാണ്.
അവലംബം
തിരുത്തുക- ↑ "Members - Kerala Legislature". www.niyamasabha.org. Retrieved 2021-04-17.
- ↑ "Koliyakode Krishnan Nair tried to defeat me in Vamanapuram: Pirappancode Murali". Retrieved 2023-10-19.
- ↑ "തുറന്നെഴുതി പിരപ്പൻകോട്, പച്ചക്കളളമെന്ന് കോലിയക്കോട്; ഗ്രൂപ്പ് ഓർമയിൽ സിപിഎം". www.manoramaonline.com. Retrieved 2023-10-19.