ഒഴുകുന്ന വെള്ളത്തിൽ മീൻപിടിക്കാനുപയോഗിക്കുന്ന ചെറിയ ഇനം വലകളാണ് കോരുവല (കുത്തുവല)[1] . കണ്ണി വലുതും അടുപ്പമുള്ളതുമായ വലകൾ ഇതിനുപയോഗിക്കുന്നത്. കണ്ണികളുടെ വലിപ്പം ക്രമീകരിച്ച് വലുതും ചെറുതുമായ മത്സ്യങ്ങളെ പിടിക്കാം. ഒരു വളയത്തിൽ കോൺ ആകൃതിയിൽ കെട്ടിയുണ്ടാക്കുന്ന വലയാണിത്. ആഴം കുറവുള്ള ജലാശയത്തിൽ നിന്നും മത്സ്യങ്ങൾ കോരിയെടുക്കാൻ ഇതുപയോഗിക്കുന്നു.[2]

കാനഡയിലെ ഒരു നദിയിൽ നിന്ന് കൈകൊണ്ട് കോരുവല ഉപയോഗിച്ച് മീൻപിടിക്കുന്ന ഒരാൾ


ഒഴുകിവരുന്ന വെള്ളത്തിന് കുറുകെയായി പിടിച്ച വലയിൽ മുകൾഭാഗം കൈകൊണ്ടും അടിഭാഗം ചവിട്ടിപ്പിടിക്കണം. അടിഭാഗം നിലവുമായി ചേർത്ത് പിടിച്ചാൽ താഴെക്കൂടി മത്സ്യം ചാടിപ്പോകുന്നത് തടയാം. മത്സ്യം കുടുങ്ങിയാൽ വല കുലുങ്ങുകയും ആ സമയം വല ഉയർത്തി മത്സ്യത്തെ എടുക്കണം.

അവലംബംതിരുത്തുക

  1. "കോരുവല". കേരള ഇന്നവേഷൻ ഫൗണ്ടേഷൻ. ശേഖരിച്ചത് 2013 ജൂൺ 18. Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "നാടറിഞ്ഞ് ജീവിക്കാം...!!! (21 Aug 2012)". മാതൃഭൂമി. മൂലതാളിൽ നിന്നും 2013-06-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂൺ 18. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=കോരുവല&oldid=3629912" എന്ന താളിൽനിന്ന് ശേഖരിച്ചത്