കോട്ടഗിരി സാഡിൽ അണക്കെട്ട്

കോട്ടഗിരി സാഡിൽ അണക്കെട്ട് (Kottagiri Saddle dam ) വയനാട് ജില്ലയിലെ തരിയോട് ഗ്രാമത്തിൽ കബനി നദിയുടേ പോഷകനദിയായ കരമന്തോടിനു കുരുകേ സ്ഥാപിച്ചിട്ടുള്ള മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടാണ്. കുറ്റ്യാടി ഓഗ്മെൻ്റേഷൻ പദ്ധതിയിൽ പെടുന്ന പ്രധാന അണക്കെട്ടായ ബാണാസുരസാഗർ ( കുറ്റ്യാടി മെയിൻ) അണക്കെട്ടിൻ്റെ 6 സാഡിൽ അണക്കെട്ടുകളിൽ ഒന്നാണിത്. ബാണാസുര സാഗർ ജലാശയത്തിൻ്റെ വലിപ്പം കൂട്ടുവാനായാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. [1] ഈ അണക്കെട്ടിൻ്റെ ഉയരം 14.50 മീറ്റർ (47.6 അടി) ഉം നീളം 90.0 മീറ്റർ (295.3 അടി) ആണ്.

കോട്ടഗിരി സാഡിൽ അണക്കെട്ട്

കുറ്റ്യാടി ഓഗ്മെൻ്റേഷൻ പദ്ധതി പ്രകാരം 7 അണക്കെട്ടുകളാണുള്ളത്. അതിൽ പ്രധാന അണക്കെട്ട് ബാണാസുരസാഗർ അണക്കെട്ട് അഥവാ കുറ്റ്യാടി പ്രധാന മൺ അണക്കെട്ടാണ്. ഇതിനു ഒരു സ്പിൽവേ അണക്കെട്ടുണ്ട്. അതിലേയാണ് വെള്ളം ഒഴുക്കിക്കളയുന്നത്. ഇതു കൂടാതെ 6 ചെ റിയ സാഡിൽ അണക്കെട്ടുകൾ ഉണ്ട്. ഇവ കോസാനി സാഡിൽ അണക്കെട്ട്, കോട്ടഗിരി സാഡിൽ അണക്കെട്ട്, നിയർ കോട്ടഗിരി സാഡിൽ അണക്കെട്ട്, കുറ്റ്യാടി സാഡിൽ അണക്കെട്ട്, നായൻമൂല തടയണ, മാഞ്ഞൂര തടയണ എന്നിവയാണ്. [2]

വൈദ്യുതോൽപ്പാദനം

തിരുത്തുക

ബാണാസുര സാഗർ റിസർവോയറിലെ വെള്ളം കക്കയം കുറ്റ്യാടി പവർ ഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. വെള്ളംഎത്തിക്കുന്ന ഭൂഗർഭ ടണൽ 890 മീറ്റർ സർക്കുലർ ലൈ൯ഡ് രൂപത്തിലും 3873 മീറ്റർ D രൂപത്തിലും കാണപ്പെടുന്നു. പരമാവധി 11.6 m³/s നിരക്കിൽ ഡിസ്ചാർജ് ചെയ്യുന്നു.കുറ്റ്യാടി പദ്ധതിയിൽ 25 മെഗാവാട്ട് ശേഷിയുള്ള 3 വെർട്ടിക്കൽ pelton wheel turbine ആണ് ഉപയോഗിക്കുന്നത് കുറ്റ്യാടി എക്സ്റ്റൻഷൻ പദ്ധതിയിൽ 50 മെഗാവാട്ട് സ്ഥാപിത ശേഷിയും,കുറ്റ്യാടി അഡീഷണൽ എക്സ്റ്റ൯ഷ൯ സ്കീമിൽ 50 മെഗാവാട്ട് ശേഷിയുള്ള 2 ട൪ബൈനുകളുമാണ് ഉള്ളത്. കുറ്റ്യാടി വൈദ്യുത നിലയത്തിന് ആകെ 225 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്.ദിവസം ശരാശരി 1.5 മില്ല്യൺ യൂണിറ്റ് വൈദ്യുതി ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നു.[3]

അണക്കെട്ടിൻറെ റിസർവോ
റിസർവോയുടെ ലേയൗട്ട്

റഫറൻസുകൾ

തിരുത്തുക
  1. "BANASURASAGAR DAM – KSEB Limted Dam Safety Organisation" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-01.
  2. "Revised List of DRIP Dams | DRIP - Dam Rehabilitation and Improvement Project". damsafety.in. Archived from the original on 2021-07-30. Retrieved 2021-07-30.
  3. "Kseb generation chart". Retrieved 30-05-2020. {{cite web}}: Check date values in: |access-date= (help)