കൊയ്പ്പള്ളികാരാണ്മ ദേവീ ക്ഷേത്രം

കേരളത്തിലെ പെരുങ്കളയിലുള്ള ഒരു ഹിന്ദു ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ‍, ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തോടു അടുത്ത് സ്ഥിതി ചെയ്യുന്ന, നൂറ്റാണ്ടൂകളുടെ പഴക്കമുള്ള ദേവീ ക്ഷേത്രമാണ് കൊയ്പ്പള്ളികാരാണ്മ ദേവീ ക്ഷേത്രം. ശക്തി സ്വരൂപിണിയായ ദേവിയാണ് നാടിന്റെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണം എന്ന് ഭക്തർ വിശ്വസിക്കുന്നു.

പ്രത്യേകതകൾ

തിരുത്തുക

എല്ലാ വർഷവും കുംഭമാസം ഒന്നാം തീയതി കൊടിയേറുന്നു,എട്ട്ദിവസം നീളുന്ന ഉത്സവം ക്ഷേത്രത്തിലെ ഇരുകരകളും ചേർന്നാണ് കൊണ്ടാടുന്നത്.രണ്ട് കരക്കാരും പ്രത്യേകം പ്രത്യേകം നടത്തുന്ന അൻ‍പൊലി മഹോത്സവങ്ങൾ‍ വളരെ പ്രാധാനപ്പെട്ടതാണ്,പിന്നീട് മീനമാസത്തിലെ രേവതി നാളിൽ‍ ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് വിശ്വസിക്കുന്ന കെട്ടുകാഴ്ചമഹോത്സവം നടക്കുന്നു. ഇരുകരക്കാരും ഒരാഴ്ചനീളുന്ന കഠിനപ്രയത്നത്താൽ കെട്ടി ഉയർത്തുന്ന മാനം മുട്ടെ ഉയരമുള്ള കെട്ടുകാഴ്ചകൾ തീവെട്ടിയുടെയും,താലപ്പൊലിയുടെയും,ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തുന്നു. കൂടാതെ അമ്മയുടെ കുഞ്ഞു ഭക്തർ കെട്ടുന്ന ചെറിയ കെട്ടുകാഴ്ചകളും ക്ഷേത്രത്തിൽ ആഘോഷത്തോടെ എത്തുന്നു. ശിവക്ഷേത്രവും ഇവിടെ വളരെ പ്രാധന്യം അർഹിക്കുന്നു, ദേവന്റെ ഇഷ്ടവാഹനമായ നന്ദിയുടെ പ്രതീകമായ കാളകെട്ടുത്സവവും ഇവിടെ എല്ലാവർഷവും ശിവരാത്രിദിവസം നടക്കാറുണ്ട്.

എത്തിച്ചേരാൻ

തിരുത്തുക

ക്ഷേത്രത്തിൽ എത്തുവാൻ മാവേലിക്കരയിൽ നിന്നും ഏഴുകിലോമീറ്ററോളം ദൂരംമാത്രമേയുള്ളു.