കേരളസഞ്ചാരി
പൂവാടൻ രാമൻ വക്കീലിന്റെ ഉടമസ്ഥതയിൽ മലബാറിൽ ആരംഭിച്ച പത്രമാണ് കേരളസഞ്ചാരി. 1888 ഒക്ടോബർ മൂന്നാം തീയതി കേരളസഞ്ചാരിയുടെ ആദ്യലക്കം പ്രസിദ്ധീകൃതമായി. 42 X 26 സെന്റീമീറ്റർ വലിപ്പത്തിൽ നാലുപുറം ഒരു ലക്കമായി ആണ് പുറത്തിറങ്ങിയിരുന്നത്. 1921 വരെ കേരളസഞ്ചാരി പ്രസിദ്ധീകരിയ്ക്കപ്പെടുകയുണ്ടായി കേസരി കേരളസഞ്ചാരിയുടെ ആദ്യ പത്രാധിപരായിരുന്നു.
ലോകാ സമസ്തു സുഖിനോ ഭവന്തു എന്നതായിരുന്നു കേരള സഞ്ചാരിയുടെ ആദ്യത്തെ മുഖപ്രസംഗത്തിന്റെ തലവാചകം. ജാതിഭേദം(1888 ഒക്ടോബർ 10) ,കൈക്കൂലി എന്നീ മുഖപ്രസംഗങ്ങളും അക്കാലത്തു ഏറെ ശ്രദ്ധിയ്ക്കപ്പെടുകയുണ്ടായി. [1]
മറ്റു പത്രാധിപന്മാർ
തിരുത്തുക- സി. കൃഷ്ണൻ
- മൂർക്കോത്ത് കുമാരൻ
- സി.പി.ഗോവിന്ദൻ നായർ
അവലംബം
തിരുത്തുക- ↑ ഭാഷപോഷിണി ഡിസം"2013 ലക്കം 12 പേജ് 81
- 'മാതൃഭൂമി'യുടെ ജനനം Archived 2013-01-26 at the Wayback Machine.