ഒരു മലയാള കവിയാണ് കെ.സി. ഉമേഷ് ബാബു[1][2]. ഉത്തരാധുനിക കവിതയുടെ വക്താവായി അറിയപ്പെടുന്നു. 1990-ൽ കവിതക്കായുള്ള ചെറുകാട് പുരസ്കാരം ലഭിച്ചിരുന്നു[1].

കെ.സി.ഉമേഷ്ബാബു

1980ൽ സർക്കാർ സർവിസിൽ ജോലിക്ക് കയറിയ ഉമേഷ് ബാബു ദേശീയപാത വിഭാഗത്തിലെ ഡെപ്യൂട്ടി എൻജിനീയറായിരിക്കെ 31 മാർച്ച് 2015ന് വിരമിച്ചു.

അടിയന്തരാവസ്ഥകാലത്ത് എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ഉമേഷ് ബാബു 19 വർഷം പുരോഗമന കലാസാഹിത്യ സംഘത്തിൻെറ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. സി.പി.എം. പാർട്ടിയംഗമായിരുന്നു. 2007ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. [3]

രാഷ്ട്രീയ പ്രശ്നങ്ങളോട് കവിത കൊണ്ട് പ്രതികരിച്ച ഉമേഷ് ബാബുവിന്റെ കവിതകൾ വലിയ വിവാദങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.

  • മൂടൽ
  • ഭയങ്ങൾ
  • ശവമധുരം

ഒമ്പത് പുസ്തകങ്ങളും ഒരു ലേഖന സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). {{cite web}}: |access-date= requires |url= (help); |archive-url= requires |archive-date= (help); Missing or empty |url= (help)
  2. "ക്ളിഫ് ഹൗസിന് മുന്നിലേത് ഇവൻറ് മാനേജ്മെൻറ് പ്രകടനം -ഉമേഷ് ബാബു" (പത്രലേഖനം). മാധ്യമം. 17 ഡിസംബർ 2013. Archived from the original on 2014-05-29. Retrieved 29 മെയ് 2014. {{cite news}}: Check date values in: |accessdate= (help)
  3. http://www.madhyamam.com/news/346342/150324
"https://ml.wikipedia.org/w/index.php?title=കെ.സി._ഉമേഷ്_ബാബു&oldid=3957216" എന്ന താളിൽനിന്ന് ശേഖരിച്ചത്