കെ.പി.എ.സി. ഖാൻ
പ്രമുഖനായ നാടക അഭിനേതാവാണ് കെ.പി.എ.സി. ഖാൻ . കേരളത്തിലെ വിവിധ നാടകവേദികളിൽ സജീവമായി പ്രവർത്തിച്ചു. കുറച്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുകകൊച്ചിയിൽ ജനിച്ചു. സാന്താക്രൂസ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ 'പറുദീസാ നഷ്ടം' എന്ന നാടകത്തിലൂടെ അഭിനയ രംഗത്ത് എത്തി. നിരവധി അമച്വർ നാടകങ്ങളിൽ അഭിനയിച്ചു. എയർഫോഴ്സിൽ ജോലി ലഭിച്ചെങ്കിലും അധിക നാൾ തുടർന്നില്ല. ചങ്ങനാശേരി പ്രകാശ് തിയേറ്റേഴ്സിന്റെ നാടകമായ 144 ൽ അഭിനയിച്ചുകൊണ്ട് പ്രഫഷണൽ നാടകരംഗത്തെത്തി. പിന്നീട് കെ.പി.എ.സിയുടെ നാടകങ്ങളിൽ 40 വർഷത്തോളം അഭിനയിച്ചു. കെ.പി.എ.സിയിൽ പുതിയ ആകാശം പുതിയ ഭൂമിയായിരുന്നു ആദ്യനാടകം. രാരിച്ചൻ എന്ന പൗരൻ എന്ന സിനിമയിലും പിന്നീട് മിന്നാമിനുങ്ങ്, കൂട്ടുകുടുംബം, തുലാഭാരം, സൃഷ്ടി, ഏണിപ്പടികൾ എന്നീ സിനിമകളിലും അഭിനയിച്ചു.[1]
പുരസ്കാരങ്ങൾ
തിരുത്തുക- സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ്
- കേരള സംഗീത നാടക അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ്[2]
അവലംബം
തിരുത്തുക- ↑ "കെ.പി.എ.സി ഖാൻ അന്തരിച്ചു". മാതൃഭൂമി. 16 ഓഗസ്റ്റ് 2008. Retrieved 2013 ഓഗസ്റ്റ് 15.
{{cite news}}
: Check date values in:|accessdate=
(help) - ↑ "AWARD". കേരള സംഗീത നാടക അക്കാദമി. Archived from the original on 2014-08-13. Retrieved 2013 ഓഗസ്റ്റ് 15.
{{cite web}}
: Check date values in:|accessdate=
(help)