കെ.ടി. ചാക്കോ
മുൻ ഇന്ത്യൻ ഫുട്ബോൾ കീപ്പറായിരുന്നു.പത്തനംതിട്ട ജില്ലയിൽ തിരുവല്ല ഓതറയിലാണ് ഇദ്ദേഹത്തിന്റെ ജനനം.കേരളാ പോലീസിനായി നിരവധി തവണ ഇദ്ദേഹം ഫുട്ബോൾ കളിച്ചു.നിലവിൽ കെ.എ.പി. മൂന്നാം ബറ്റാലിയൻ ഡപ്യൂട്ടി കമാൻഡന്റ് ആയി പ്രവർത്തിക്കുന്നു.6 വർഷത്തോളം ഇന്ത്യൻ ഗോൾ കീപ്പറായി കളിച്ചിട്ടുണ്ട്.8 വർഷം കേരള ഫുട്ബോൾ ഗോൾകീപ്പറായിരുന്നു.1991ലെ പ്രസിഡ്ന്റ്സ് കപ്പ്,1992ലെ സൂപ്പർ സോസർ കപ്പ്,1993ലെ ജവഹർലാൽ നെഹ്രു കപ്പ്,1994ലെ സാഫ് ഗെയിംസ് എന്നീ ടൂർണമെന്റിൽ ഇന്ത്യൻ ഫുട്ബോൾ ടീമിനു വേണ്ടി ഗോൾക്കീപ്പറായി.ഫുട്ബോൾ മൽസരങ്ങളിലെ മികവ് അടിസ്ഥാനമാക്കി ജി.വി.രാജ പുരസ്ക്കാരം ലഭിച്ചു[1].
1987ൽ പോലീസ് ഫുട്ബോൾ ടീം ഗോൾ കീപ്പറായിട്ടായിരുന്നു കേരള പോലീസിൽ പ്രവേശനം.17 തവണ മലപ്പുറം ജില്ലയിൽ പോലീസ് സ്വാതന്ത്യദിന പരേഡ് നയിച്ചിടുണ്ട്.2013,2014 വർഷങ്ങളിൽ തിരുവനന്തപുരത്ത് നടന്ന സ്വതന്ത്യദിന പരേഡ് കമാൻഡറായിരുന്നു.പോലീസ് സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ 2011ലും സുതത്യർഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ 2017ലും ഇദ്ദേഹത്തിനു ലഭിചിട്ടുണ്ട്[2].
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-19. Retrieved 2017-09-06.
- ↑ മാതൃഭൂമി newspeper 15-08-2017