കെല്ലി ക്ലാർക്സൺ
ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും എഴുത്തകാരിയുമാണ് കെല്ലി ക്ലാർക്സൺ (ജനനം: ഏപ്രിൽ 24, 1982)[1][2]. 2002-ലെ പ്രഥമ അമേരിക്കൻ ഐഡൽ സംഗീത ഷോയിലെ ജേതാവായതു മുതലാണ് ഇവർ പ്രശസ്തിയിലേക്കുയർന്നത്. അന്നു മുതൽ "ഒറിജിനൽ അമേരിക്കൻ ഐഡൽ" അല്ലെങ്കിൽ "ക്യൂൻ ഓഫ് കവേർസ്" എന്നാണ് ക്ലാർക്സൺ അറിയപ്പെടുന്നത്.[3] ഇതിനു പുറകെ വേൾഡ് ഐഡലിൽ ഇവർ രണ്ടാം സ്ഥാനത്തും എത്തിച്ചേർന്നു.
കെല്ലി ക്ലാർക്സൺ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Kelly Brianne Clarkson |
ജനനം | Fort Worth, Texas, U.S. | ഏപ്രിൽ 24, 1982
ഉത്ഭവം | Burleson, Texas |
വിഭാഗങ്ങൾ | Pop |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 2002–present |
ലേബലുകൾ | |
വെബ്സൈറ്റ് | kellyclarkson |
സംഗീതത്തിനു പുറമെ ടെലിവിഷനിലും സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള കെല്ലി ക്ലാർക്സൺ തന്റെ ആലാപനത്തിലെ വൈവിധ്യത്തിലും ആഴത്തിലും വളരെ പ്രശസ്തയാണ്. മൂന്ന് ഗ്രാമി പുരസ്കാരം, മൂന്ന് എംടിവി വീഡിയോ മ്യൂസിക് പുരസ്കാരം, 12 ബിൽബോർഡ് സംഗീത പുരസ്കാരം, നാല് അമേരിക്കൻ സംഗീത പുരസ്കാരം എന്നിവ നേടിയിട്ടുള്ള ക്ലാർക്സൺ 2.5 കോടി ആൽബങ്ങൾ തന്റെതായി ലോകമെമ്പാടും വിറ്റഴിച്ചിട്ടുണ്ട്.[4][5][6]
അവലംബം
തിരുത്തുക- ↑ "Kelly Clarkson Biography". biography.com. Retrieved August 24, 2015.
- ↑ "Monitor". Entertainment Weekly (1255/1256): 31. Mar 19–26, 2013.
- ↑ Various sources:
- ↑ Michele Amabile Angermiller; Shirley Halperin (December 10, 2015). "'American Idol' Final Season To Be Four Weeks Shorter Than Last". Billboard. Prometheus Global Media. Retrieved December 24, 2015.
- ↑ Sullivan, Caroline (March 4, 2015). "Kelly Clarkson: 'I've had to cry in record label offices to get my singles released'". The Guardian. The Guardian.
- ↑ Bronson, Fred (January 24, 2013). "'American Idol' on the Charts: Kelly Clarkson Earns Her 80th No. 1". HollywoodReporter. Retrieved August 12, 2015.