കെയ്ൻ ആന്റ് ആബേൽ (നോവൽ)
ജെഫ്രി ആർച്ചർ എന്ന ബ്രിട്ടീഷ് എഴുത്തുകാരനെഴുതിയ ഒരു നോവലാണ് കെയ്ൻ ആന്റ് ആബേൽ (Kane and Abel).യുണൈറ്റഡ് കിങ്ഡത്തിൽ 1979ലും അമേരിക്കൻ ഐക്യനാടുകളിൽ 1980ലുമാണ് ഈ നോവൽ പുറത്തിറങ്ങിയത്. ഈ കൃതി കൃതി ഉടനെത്തന്നെ ലോകോത്തര വിജയം നേടുകയും ചെയ്തു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടിക ന്യൂയോർക്ക് ടൈംസ് എന്ന പ്രസിദ്ധീകരിച്ചതിൽ ഒന്നാം സ്ഥാനത്തായി കണക്കാക്കിയത് കെയ്ൻ ആന്റ് ആബേൽ ആണ്. ദ പ്രൊഡിഗൽ ഡോട്ടർ എന്ന നോവൽ കെയ്ൻ ആബേൽ എന്നതിന്റെ തുടർച്ചയായ നോവൽ ആണ്.
പ്രമാണം:KaneAndAbel.jpg | |
കർത്താവ് | Jeffrey Archer |
---|---|
രാജ്യം | United Kingdom |
ഭാഷ | English |
പ്രസാധകർ | Hodder & Stoughton |
പ്രസിദ്ധീകരിച്ച തിയതി | 1979 |
മാധ്യമം | Print (Hardcover, Paperback) |
ഏടുകൾ | 512 pp |
ISBN | 0-340-24594-8 |
OCLC | 154821398 |
ലോകോത്തര തലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിയപ്പെട്ട 100 പുസ്തകങ്ങളിൽ ഒന്നാണ് ഈ കൃതി. പുലിറ്റ്സർ പുരസ്കാരം നേടിയ ഇംഗ്ലീഷ് നോവലായ റ്റു കിൽ എ മോക്കിങ്ങ്ബേർഡ് വിറ്റഴിക്കപ്പെട്ട അത്രതന്നെ കോപ്പികൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
2003ൽ ബിബിസിയുടെ ഒരു സർവ്വെയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളിൽ കെയ്ൻ ആന്റ് ആബേലിന്റെ സ്ഥാനം 96 ആയിരുന്നു.[1]