വയനാട് ജില്ലയിൽ ബാണാസുരസാഗർ റിസർവോയറിൽ സ്ഥിതിചെയ്യുന്ന ഒരു ഡാം ആണ് കുറ്റ്യാടി സാഡിൽ ഡാം. ബാണാസുര റിസ൪വോയറിലെ വലിയ സാഡിൽ ഡാമാണിത്. 2006 ലാണ് ഇത് കമ്മീഷ൯ ചെയ്തത്.[1] കുറ്റ്യാടി ഓഗ്മെന്റേഷൻ പദ്ധതിയിൽ പ്രധാന അണക്കെട്ടായ ബാണാസുരസാഗർ അണക്കെട്ട് എന്ന മണ്ണുകൊണ്ടുള്ള പ്രധാന അണക്കെട്ടും അതിന്റെ സ്പിൽവേ അണക്കെട്ടും മറ്റ് ആറ് ചെറിയ അണക്കെട്ടുകളും ഉണ്ട്. ഇവ കോട്ടഗിരി സാഡിൽ അണക്കെട്ട്, നിയർ കോട്ടഗിരി സാഡിൽ അണക്കെട്ട്, കോസാനി സാഡിൽ അണക്കെട്ട്, കുറ്റ്യാടി സാഡിൽ അണക്കെട്ട്, നായൻമൂല തടയണ, മാഞ്ഞൂര തടയണ എന്നിവയാണ്.

കുറ്റ്യാടി സാഡിൽ അണക്കെട്ട്
കുറ്റ്യാടി സാഡിൽ ഡാം
ഔദ്യോഗിക നാമംKuttiady saddle dam
സ്ഥലംപടിഞ്ഞാറത്തറ,വയനാട്, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം11°35′56″N 75°55′09″E / 11.59889°N 75.91917°E / 11.59889; 75.91917
പ്രയോജനംഡൈവെർഷൻ
നിലവിലെ സ്ഥിതിOperational
ഉടമസ്ഥതKSEB,കേരള സർക്കാർ
പ്രവർത്തിപ്പിക്കുന്നത്KSEB
അണക്കെട്ടും സ്പിൽവേയും
Type of damConcrete gravity dam
ഉയരം (അടിത്തറ)16.5 m (54 ft)
നീളം121 m (397 ft)
Dam volume8,400 cubic metres (300,000 cu ft)
സ്പിൽവേകൾNill
റിസർവോയർ
Createsബാണാസുര സാഗ൪
ആകെ സംഭരണശേഷി209,180,000 cubic metres (7.387×109 cu ft)
ഉപയോഗക്ഷമമായ ശേഷി185,430,000 cubic metres (6.548×109 cu ft)
Inactive capacity23,750,000 cubic metres (839,000,000 cu ft)
Catchment area12,770,000 square metres (137,500,000 sq ft)

സാങ്കേതിക വിവരങ്ങൾ

തിരുത്തുക

121 മീറ്റർ നീളവും,16.5 മീറ്റർ ഉയരമുള്ള ഈ ഡാമിന് സ്പിൽവേ കൾ ഇല്ല. 8400 ക്യൂബിക് മീറ്റ൪ വ്യാപ്തമുള്ള ഇത് കോൺക്രീറ്റ് ഗ്രാവിറ്റി ഡാമാണ്. ഈ ഡാമിലുണ്ടാകുന്ന തകരാറുകൾ കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിൽ വെള്ളം ഉയരാൻ കാരണമായേക്കും.[2][3] ഡാമിന് ഉണ്ടാക്കുന്ന തകർച്ച വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട്, കായണ്ണ, കോട്ടൂർ, നടുവണ്ണൂർ, നൊച്ചാട്, പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപ്പാറ, ചെറുവണ്ണൂർ, കുറ്റ്യാടി, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, കുന്നുമ്മൽ പഞ്ചായത്തുകളെ സാരമായി ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

വൈദ്യുതോൽപ്പാദനം

തിരുത്തുക

ബാണാസുര സാഗർ റിസർവോയറിലെ വെള്ളം കക്കയം കുറ്റ്യാടി പവർ ഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. വെള്ളംഎത്തിക്കുന്ന ഭൂഗർഭ ടണൽ 890 മീറ്റർ സർക്കുലർ ലൈ൯ഡ് രൂപത്തിലും 3873 മീറ്റർ D രൂപത്തിലും കാണപ്പെടുന്നു. പരമാവധി 11.6 m³/s നിരക്കിൽ ഡിസ്ചാർജ് ചെയ്യുന്നു.കുറ്റ്യാടി പദ്ധതിയിൽ 25 മെഗാവാട്ട് ശേഷിയുള്ള 3 വെർട്ടിക്കൽ pelton wheel turbine ആണ് ഉപയോഗിക്കുന്നത് കുറ്റ്യാടി എക്സ്റ്റൻഷൻ പദ്ധതിയിൽ 50 മെഗാവാട്ട് സ്ഥാപിത ശേഷിയും,കുറ്റ്യാടി അഡീഷണൽ എക്സ്റ്റ൯ഷ൯ സ്കീമിൽ 50 മെഗാവാട്ട് ശേഷിയുള്ള 2 ട൪ബൈനുകളുമാണ് ഉള്ളത്.കുറ്റ്യാടി വൈദ്യുത നിലയത്തിന് ആകെ 225 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്.ദിവസം ശരാശരി 1.5 മില്ല്യൺ യൂണിറ്റ് വൈദ്യുതി ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നു.[4]

വിനോദസഞ്ചാരം

തിരുത്തുക

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. ഇതിനടുത്തായി ഉള്ള മനോഹരമായ മലകളിലേക്ക് സാഹസിക മലകയറ്റം നടത്തുവാനുള്ള ഒരു ഉത്തമ തുടക്ക സ്ഥലം ആണ് ഇവിടം.

അണക്കെട്ട് പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ വെള്ളത്തിന് അടിയിൽ ആഴ്ത്തിയപ്പോൾ റിസർവ്വോയറിൽ ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്.[5]

ബാണാസുര സാഗർ റിസർവോയർ.
  1. "Kseb dam safty". Archived from the original on 2020-10-25. Retrieved 29-05-20. {{cite web}}: Check date values in: |access-date= (help)
  2. "DRIP". Archived from the original on 2020-10-01. Retrieved 29-05-2020. {{cite web}}: Check date values in: |access-date= (help)
  3. "Expert eyes".
  4. "Kseb generation chart". Retrieved 30-05-2020. {{cite web}}: Check date values in: |access-date= (help)
  5. "Wayanad dictrict tourism". Archived from the original on 2006-05-05.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കുറ്റ്യാടി_സാഡിൽ_ഡാം&oldid=4106612" എന്ന താളിൽനിന്ന് ശേഖരിച്ചത്