കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം
പഴയ കൊച്ചിരാജ്യത്തെ പതിനെട്ടരക്കാവുകളിൽ ഒന്നാണെന്ന് കരുതപ്പെടുന്ന കുറുമാലിക്കാവ് ഭഗവതി ക്ഷേത്രം തൃശൂർ ജില്ലയിലെ പുതുക്കാട് ഗ്രാമപഞ്ചായത്തിൽ, തൃശ്ശൂർ-എറണാകുളം റൂട്ടിലാണ് (ദേശീയപാത 544) സ്ഥിതിചെയ്യുന്നത്. കുറുമാലിപ്പുഴയുടെ തീരത്താണ് ക്ഷേത്രം. അതുമൂലമാണ് ആ പേരുവന്നത്. പ്രധാന മൂർത്തി ഭദ്രകാളി. ആറടി ഉയരമുള്ള ദാരുവിഗ്രഹം കിഴക്കോട്ട് ദർശനം അരുളുന്നു. തന്ത്രം അണിയത്ത് മനക്കാർക്കാണ്.
ഉപദേവത
തിരുത്തുകപ്രധാന മൂർത്തി ഭദ്രകാളി. ബ്രഹ്മരക്ഷസ്സ്, ദമ്പതിരക്ഷസ്സ്, പട്ടാളിസ്വാമി എന്നിവർ ഉപദേവതകളാണ്.
വിശേഷങ്ങൾ
തിരുത്തുകകുംഭഭരണി നാളിലാണ് ഉലസവം. മകരച്ചൊവ്വയ്ക്ക് ഗുരുതിയും ചാന്താട്ടവും ഉണ്ട്. വസൂരി വന്ന വീടുകളിൽ ക്ഷേത്രത്തിൽ നിന്നും സങ്കടപ്പറയെടുത്തിരുന്നു. കൊടുങ്ങല്ലൂർ ഭഗവതിയുടെ അനുജത്തി എന്നാണ് ഐതിഹ്യം.
ഭരണം കൊച്ചി ദേവസ്വം ബോർഡിനാണ്.
Kurumalikaavu Devi Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.