മൂട്ടിപ്പഴം

(കുറുക്കൻതൂറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ് മൂട്ടിപ്പഴം (ശാസ്ത്രീയനാമം: Baccaurea courtallensis)[2]. ഇത് മൂട്ടിപ്പുളി, മൂട്ടിക്കായ്പ്പൻ, കുറുക്കൻതൂറി, മുട്ടിത്തൂറി, കുന്തപ്പഴം, മൂട്ടിത്തൂറി എന്നൊക്കെയും പ്രാദേശികമായി അറിയപ്പെടുന്നു. ഈ സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസിൽ (Endemic) പെട്ട അപൂർ‌വ മരമാണ്‌. പഴം മരത്തിന്റെ മൂട്ടിലും കായ്ക്കുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ഈ പേരുവന്നത്. മലയണ്ണാൻ, കുരങ്ങ്, കരടി തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം. മൂട്ടിക്കായ് പൈൻ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു. ആദിവാസികൾ കാട്ടിൽനിന്ന് ഈ പഴങ്ങൾ പറിച്ച് നാട്ടിൽകൊണ്ടുവന്ന് കഴിക്കാറുണ്ട്. കട്ടിയുള്ള തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലുള്ള ഭാഗമാണ് ഭക്ഷിക്കുക.

മൂട്ടിപ്പഴം
കീഴാർകുത്ത് വെള്ളച്ചാട്ടത്തിനു സമീപം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Subtribe:
Genus:
Baccaurea
Species:
B courtallensis
Binomial name
Baccaurea courtallensis[1]
(Wight) Müll.Arg.
Synonyms
  • Baccaurea macrostachya (Wight & Arn.) Hook.f.
  • Pierardia courtallensis Wight
  • Pierardia macrostachya Wight & Arn.

വിവരണം തിരുത്തുക

 
പൂത്തുനിൽക്കുന്ന മൂട്ടിപ്പഴം ആറളത്ത് നിന്ന്)

ദക്ഷിണേന്ത്യയിലെ നിത്യഹരിതവനങ്ങളിലാണ് മൂട്ടിക്കായ മരം കാണപ്പെടുന്നത്. പൂക്കൾ തടിയിലാണ് ഉണ്ടാകുന്നത്. ഡിസംബർ മുതൽ ജനുവരി വരെയാണ് പൂക്കാലം. ദളങ്ങളില്ലാത്ത പൂക്കൾ ചുവന്നതാണ്. ഇവയ്ക്ക് ബാഹ്യദളങ്ങളുണ്ട്. ഫലത്തിനു നെല്ലിക്കയുടെ വലിപ്പമുണ്ട്. വേനൽക്കാലത്താണ് ഫലം മൂപ്പെത്തുന്നത്. പഴുക്കുമ്പോൾ ഫലത്തിന്റെ നിറം കടുംചുവപ്പാണ്. ശിഖരങ്ങളിലും കായ ഉണ്ടാകുമെങ്കിലും വൃക്ഷത്തിന്റെ കടയ്ക്കലാണ് ഫലങ്ങൾ കൂടുതലായി കാണുന്നത്. കായിൽ ധാരാളം ജലമുണ്ട്. പുളിപ്പും മധുരവുമുള്ള ഇതു ഭക്ഷ്യയോഗ്യമാണ്. ഇലകൾക്ക് 14 സെന്റീമീറ്റർ നീളവും 7 സെന്റീമീറ്റർ വീതിയും ഉണ്ടാകും. അനുപർണ്ണങ്ങളുള്ള ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. തടിക്ക് ഈടും ബലവും കുറവായതിനാൽ വിറകിനായി ഉപയോഗിക്കുന്നു. പാലോട് ബൊട്ടാനിക്കൽ ഗാർഡനിൽ നിന്ന് മൂട്ടിപ്പഴത്തിന്റെ തൈയ്യുകൾ വാങ്ങിക്കാൻ കഴിയും.

അവലംബം തിരുത്തുക

  1. Underutilized and Underexploited Horticultural Crops:, Volume 3 By K.V. Peter
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-23. Retrieved 2012-11-14.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=മൂട്ടിപ്പഴം&oldid=3929985" എന്ന താളിൽനിന്ന് ശേഖരിച്ചത്