ഒരു പ്രത്യേക ഈണത്തിലുള്ള പാട്ടുകൾ പാടി പ്രത്യേക രീതിയിൽ തമിഴ്നാട്ടിലും കേരളത്തിലും സ്ത്രീകൾ നടത്താറുള്ള നൃത്തരൂപത്തെ കുമ്മി എന്നു പറയുന്നു. ഇതിന് കുമ്മിയടിക്കുക എന്നും പറയും. കഥകളിയിൽ ഈ രീതിയിലുള്ള നൃത്തം ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വതേ നാടൻ നൃത്തരൂപമാണ് കുമ്മി. കുമ്മിക്ക് പാടാറുള്ള പാട്ടുകൾ അടങ്ങുന്ന ഒരു ഗാനസഞ്ചയംതന്നെ കുമ്മിപ്പാട്ടുകൾ എന്ന പേരിൽ ഉണ്ട്.

പഴയ തമിഴകത്ത് രൂപം കൊണ്ട അതിപ്രാചീനമായ ഈ നൃത്തം വാദ്യങ്ങൾ രൂപപ്പെടും മുമ്പേതന്നെ നിലവിലിരുന്നു. വാദ്യങ്ങളില്ലാതെ കൈകൊട്ടി താളമിട്ടുകൊണ്ടാണ് നൃത്തം നടക്കുന്നത്. കുടുംബവിശേഷങ്ങൾക്കും കൊയ്ത്തുത്സവങ്ങൾക്കുമൊക്കെ പണ്ട് കുമ്മിയാട്ടം നടത്തിയിരുന്നു.

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=കുമ്മി&oldid=3090229" എന്ന താളിൽനിന്ന് ശേഖരിച്ചത്