കുമയോണിലെ നരഭോജികൾ

കുമയോണിലെ നരഭോജികളൾ
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കുമയോണിലെ നരഭോജികൾ എന്ന പുസ്തകം 1944ൽ വേട്ടക്കാരനും പ്രകൃതിശാസ്ത്രജ്ഞനുമായ ജിം കോർബെറ്റ് എഴുതിയതാണ്.[1] 1900 മുതൽ 1930 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയുടെ കുമയോൺ പ്രദേശത്ത് നരഭോജികളായ ബംഗാൾ കടുവകളെയും[2] ഇന്ത്യൻ പുള്ളിപ്പുലികളെയും[3] പിൻതുടർന്ന് നായാടുന്ന കോർബെറ്റിന്റെ ഉദ്വേഗഭരിതമായ ജീവിതമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, ഇതിലെ ഒരു നരഭോജിയായ കടുവ നാനൂറിലധികം മനുഷ്യരുടെ മരണത്തിന് ഉത്തരവാദിയാണ് . കുമയോണിലെ നരഭേജികൾ എന്ന പുസ്തകം കോർബെറ്റിന്റെ ഏറ്റവും മികച്ച കൃതിയായി കണക്കാക്കപ്പെടുന്നു. ഇതിൽ ഇദ്ദേഹത്തിന്റെ 10 നായാട്ടനുഭവങ്ങളുണ്ട് . ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ഹിമാലയത്തിലെ നരഭോജികളായ കടുവകളെയും പുള്ളിപ്പുലികളെയും പിൻതുടർന്ന് നായാടുന്ന കോർബെറ്റിന്റെ ഉദ്വേഗഭരിതമായ ജീവിതമാണ് ഈ പുസ്തകത്തിൽ. സസ്യജന്തുജാലങ്ങളുടെ വിവരങ്ങളും , ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തെപ്പറ്റിയുള്ള വിവരണങ്ങളും ഈ പുസ്തകത്തിൽ അടങ്ങുന്നു . ഇതിലെ ആദ്യത്തെ ഏഴ് കഥകൾ ജംഗിൾ സ്റ്റോറീസ് എന്ന പേരിലാണ് ആദ്യം പ്രസിദ്ധീകരിച്ചത് . ഈ പുസ്തകത്തിന്റെ യഥാർഥ പേര് " മാൻ ഈറ്റേഴ്സ് ഓഫ് കുമയോൺ [ Man - Eaters of Kumaon ] " എന്നാണ് .

ഉളളടക്കം തിരുത്തുക

  • സർ മോറീസ് ഹാലറ്റിന്റെ ആമുഖം
  • ലിൻലിത്ഗൗ പ്രഭുവിന്റെ ആമുഖം
 
ലിൻലിത്ഗൗ പ്രഭു
  • രചയിതാവിന്റെ കുറിപ്പ് : കടുവകളും പുള്ളിപ്പുലികളും നരഭോജികളാവുന്നതിന്റെ കാരണങ്ങൾ
  • ചമ്പാവതിയിലെ നരഭോജി : 1907 ൽ കോർബെറ്റിന്റെ വെടിയേറ്റ ആദ്യത്തെ നരഭോജി കടുവയുടെ കഥ പറയുന്നു . നേപ്പാളിലെയും ഇന്ത്യയിലെയും 436 മനുഷ്യരുടെ മരണത്തിന് ഉത്തരവാദി .
 
ചമ്പാവതിയിലെ നരഭോജി
 
റോബിൻ

അവലംബം തിരുത്തുക

  1. Arvind Krishna Mehrotra (2006). An illustrated history of Indian literature in English. Permanent Black. pp. 351–. ISBN 978-81-7824-151-7.
  2. "Panthera tigris tigris". IUCN Red List of Threatened Species. Version 2016.2. International Union for Conservation of Nature. 2011. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  3. Stein, A.B.; Athreya, V.; Gerngross, P.; Balme, G.; Henschel, P.; Karanth, U.; Miquelle, D.; Rostro, S.; Kamler, J.F.; Laguardia, A. (2016). "Panthera pardus". IUCN Red List of Threatened Species. Version 2016.1. International Union for Conservation of Nature. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=കുമയോണിലെ_നരഭോജികൾ&oldid=3541140" എന്ന താളിൽനിന്ന് ശേഖരിച്ചത്