കീർത്തന ശബരീഷ് (Keerthana Sabarish) (ജനനം: ജൂൺ 15, 1996)  മലയാളം, കന്നഡ, തെലുഗു സിനിമകളിലെ ഒരു പിന്നണി ഗായികയാണ്. ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർസിംഗർ സീസൺ 7 എന്ന പരിപാടിയിൽ സെമി ഫൈനൽ റൗണ്ടിൽ എത്തിയിട്ടുണ്ട്.[1]

Keerthana Sabarish
ജനനം (1996-06-15) ജൂൺ 15, 1996  (25 വയസ്സ്)
കോഴിക്കോട്, കേരളം, ഇന്ത്യ
വിഭാഗങ്ങൾപിന്നണി, ഹിന്ദുസ്ഥാനി, കർണ്ണാടകസംഗീതം
തൊഴിൽ(കൾ)ഗായിക, ഫ്രീലാൻസ് പത്രപ്രവർത്തക
വർഷങ്ങളായി സജീവം2005-മുതൽ

ജീവിതരേഖതിരുത്തുക

ശബരീശൻ-ഷീന ദമ്പതികളുടെ മകളാണ് കീർത്തന ശബരീഷ്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് കീർത്തന ശബരീഷ് പിറന്നത്. കലാഭവൻ മണി നായകനായി അഭിനയിച്ച മാനം തെളിഞ്ഞു എന്ന സിനിമയിൽ ബാബുജി ചിട്ടപ്പെടുത്തിയ നേരംപോയ് നേരംപോയേ എന്ന ഗാനത്തിലൂടെ പിന്നണിഗാനരംഗത്ത് പ്രവേശിച്ചു. പിന്നീട് ഗോപി സുന്ദർ, ഷാൻ റഹ്മാൻ എന്നീ സംഗീത സംവിധായകർക്ക് വേണ്ടി പാടി. കീർത്തന നിരവധി ടെലിവിഷൻ ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.[2]

സിനിമാഗാനങ്ങൾ (partial)തിരുത്തുക

ഗാനം സിനിമ സംഗീതസംവിധായകൻ
നേരംപോയി നേരംപോയേ മാനം തെളിഞ്ഞു ബാബുജി
ഉല്ലാസപ്പൂങ്കാറ്റേ ഞാൻ സിൽക്ക് ജാസി ഗിഫ്റ്റ്
മദന മദന സിൽക്ക് ജാസ്സി ഗിഫ്റ്റ്
മുതമൈ ചില സിൽക്ക് ജാസ്സി ഗിഫ്റ്റ്
മായാമോഹിനി സിൽക്ക് ജാസ്സി ഗിഫ്റ്റ്
മച്ചതിൽ മുത്തങ്ങൾ സിൽക്ക് ജാസ്സി ഗിഫ്റ്റ്
അമ്മ പൂവിനും (chorus) പത്തു കൽപ്പനകൾ മിഥുൻ ഈശ്വർ
ചങ്ങാതി നന്നായാൽ ആട് 2 ഷാൻ റഹ്മാൻ
മേഘം ഞാൻ മേഘം തേനീച്ചക്കൂടും പീരങ്കി പടയും തേജ് മെർവിൻ

നേട്ടങ്ങൾതിരുത്തുക

  1. സൂര്യ ടിവിയുടെ സംഗീത മഹായുദ്ധം എന്ന ടീവി ഷോയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി.
  2. കോഴിക്കോട് ദേവരാജൻ മ്യൂസിക് അക്കാദമി സംഘടിപ്പിച്ച സെല്ലുലോയ്ഡ് സിംഗിംഗ് മത്സരത്തിൽ പട്ടം കരസ്ഥമാക്കി.
  3. ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർസിംഗർ സീസൺ ഏഴിലെ സെമിഫൈനലിസ്റ്റ്.
  4. കേരള സംസ്ഥാന യുവജനോത്സവം 2012-ൽ ലളിതസംഗീതം വിജയി.
  5. കേരള സംസ്ഥാന യുവജനോത്സവം 2014-ൽ ലളിതസംഗീതം വിജയി

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-06-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-08.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-06-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-03-08.
"https://ml.wikipedia.org/w/index.php?title=കീർത്തന_ശബരീഷ്&oldid=3628482" എന്ന താളിൽനിന്ന് ശേഖരിച്ചത്