കേരളത്തിൽ കണ്ടു വരുന്ന ഒരു ഇനം മാവ്. ഈ മാവിന്റെ മാങ്ങയും ഇതെ പേരിൽ അറിയപ്പെടുന്നു.

ആകർഷണീയമായ ചുവപ്പു കലർന്ന ഓറഞ്ച് നിറമാണ്. വർഷത്തിൽ രണ്ടു മൂന്നു തവണ കായ്ക്കും. ഇവയിൽ ചെറിയ കിളിച്ചുണ്ടനും വലിയ കിളിച്ചുണ്ടനും ഉണ്ട്. വലിയ കിളിച്ചുണ്ടൻ അഥവാ തമ്പോരുവിന് 250 ഗ്രാം വരെ തൂക്കമുണ്ട്. നല്ല മധുരവും സാമാന്യം നാരുള്ളതുമാണ്. ഉദരരോഗങ്ങൾക്കെതിരെ ഫലപ്രദം. ശരീരത്തിലെ രക്തയോട്ടം കൂട്ടുന്നു. പഴത്തിനും അച്ചാറിനും യോജിച്ച ഇനം.[1]

  1. Kerala, Sub Editor #14-Real News (2020-06-04). "കർപ്പൂര വരിക്ക,താളി മാങ്ങ,കിളിച്ചുണ്ടൻ; തീർന്നില്ല വിവിധയിനം മാവുകൾ വേറെയുമുണ്ട്‌; നാടൻ മാവുകൾ, നന്മ മരങ്ങൾ!" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-02-10.
"https://ml.wikipedia.org/w/index.php?title=കിളിച്ചുണ്ടൻ&oldid=3526073" എന്ന താളിൽനിന്ന് ശേഖരിച്ചത്