കാർപാത്ത്യൻ മലനിര
ഏകദേശം 1500 കി. മീ. നീളം വരുന്നതും, നീളം കൊണ്ട് യൂറോപ്പിൽ രണ്ടാം സ്ഥാനത്തുള്ളതുമായ പർവ്വത നിരയാണ് കാർപ്പാത്ത്യൻ മലനിര. ഒന്നാം സ്ഥാനത്തുള്ളത് 1700 കി. മീ. നീളം വരുന്ന സ്കാൻഡിനേവിയൻ മലനിരകളാണ്. കാർപ്പാത്ത്യൻ മലനിരയുടെ പകുതിയിലധികവും റുമേനിയയുടെ അതിർത്തിയിലും, ബാക്കി ചെക്ക് റിപ്പബ്ലിക്ക്, സ്ലോവാക്യ , പോളണ്ട്, ഹംഗറി, ഉക്രെയ്ൻ എന്നിവയുടെ അതിർത്തിയിലായും ആണുള്ളത്. സുന്ദരമായ ഭൂപ്രകൃതിയുടെ പേരിലുള്ളതിനെക്കാൾ ബ്രാം സ്റ്റോക്കെറുടെ ഡ്രാക്കുള എന്ന ലോകമെമ്പാടും വായിക്കപ്പെട്ട നോവലിൽ വായനക്കാരൻ നേരിട്ടു കാണും വിധം വിവരിച്ചിട്ടുള്ള പ്രദേശം എന്ന നിലയിൽ പ്രശസ്തമാണ് ഈ മലനിരകൾ.
കാർപാത്ത്യൻ | |
---|---|
![]() Inner Western Carpathians, High Tatras, Slovakia | |
ഉയരം കൂടിയ പർവതം | |
Peak | Gerlachovský štít |
Elevation | 2,655 മീ (8,711 അടി) |
വ്യാപ്തി | |
നീളം | 1,700 കി.മീ (1,100 മൈ) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Countries | |
Borders on | Alps |