കാളിദാസ് നാഗ്
ടാഗോറിന്റെ കൃതികൾ ഉൾപ്പെടെ നിരവ്ധികൃതികൾ ഫ്രഞ്ചിലേയ്ക്ക് ഭാഷാന്തരം ചെയ്ത പണ്ഡിതനാണ് ഡോക്ടർ കാളിദാസ് നാഗ് (1892-1966).നിരവധി ചരിത്രകൃതികളും നാഗ് രചിച്ചിട്ടുണ്ട്.1952 ൽ രാജ്യസഭയിലേയ്ക്ക് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുകയുണ്ടായി. സ്കോട്ടിഷ് ചർച്ച് കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ നാഗ് കൽക്കട്ടാ സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും പാരിസ് സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റും നേടി. ഫ്രഞ്ച് സാഹിത്യകാരനായിരുന്ന റോമേയ്ൻ റോളാങുമായി നാഗ് ഉറ്റ സൗഹൃദം പുലർത്തിയിരുന്നു.[1][2]
Kalidas Nag | |
---|---|
Member of Parliament, Rajya Sabha | |
ഓഫീസിൽ 1952-1954 | |
വ്യക്തിഗത വിവരങ്ങൾ | |
അൽമ മേറ്റർ | University of Calcutta University of Paris |