ഐതിഹ്യം തിരുത്തുക

ശിവൻ പുലികണ്ടനും,പാർവതി പുള്ളിക്കരിങ്കാളിയുമായി പുലികളായി വേഷം മാറിയപ്പോൾ പിറന്ന സന്തതികളിൽ ഒരാളാണ് കാളപ്പുലി,അഥവാ കാളപ്പുലിയൻ ദൈവം. കണ്ടപ്പുലി, മാരപ്പുലി,പുലിമാരുതൻ ,പുലിയൂരുകണ്ണൻ,പുലിയൂരുകാളി എന്നിവരാണ് മറ്റുള്ളവർ. കുറുമ്പ്രാതിരി വാണവരുടെ പശുക്കളെ കൊന്നുചോരകുടിക്കുകയും ഭക്ഷിക്കുകയും ചെയ്ത പുലികളെ പിടിക്കുവാൻ കരിന്തിരി കണ്ണൻ എന്ന ആൾ സന്നദ്ധനായി.ചന്ദ്രേരൻ (ചന്ദ്രക്കാരൻ )മാവിന് മുകളിൽ മാനിന്റെ തല പിടിപ്പിച്ച ഒരു കുട്ടിയെ ഇരയായി വെച്ച് പുലികളെ നേരിടാൻ കരിന്തിരി കണ്ണൻ തീരുമാനിച്ചു.കാളപ്പുലിയനാണ് ആ കരിന്തിരികണ്ണനെ വധിക്കുന്നത്. തുടർന്ന് കരിന്തിരി കണ്ണനും ദൈവക്കോലമായി. കാലിച്ചാൻ തെയ്യം, വയനാട്ടുകുലവൻ,തുടങ്ങിയവരുമായി വേഷത്തിൽ കാളപ്പുലിയന് സാമ്യമുണ്ട്.

"https://ml.wikipedia.org/w/index.php?title=കാളപ്പുലി&oldid=2458100" എന്ന താളിൽനിന്ന് ശേഖരിച്ചത്