കാലാപാനി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(കാലാപാനി (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി 1996 - ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രമാണ്കാലാപാനി. പ്രഭു, അംരീഷ് പുരി, ശ്രീനിവാസൻ, തബ്ബു, നെടുമുടിവേണു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തിൽ ആവിഷ്കരിക്കുന്നത്. മോഹൻലാലിന്റെ തന്നെ നിർമ്മാണ കമ്പനിയായ പ്രണവം ആർട്സാണ് ഈ ചിത്രം നിർമ്മിച്ചത്. 3 ദേശീയപുരസ്കാരങ്ങളും, 6 കേരളാ സംസ്ഥാന പുരസ്കാരങ്ങളും ഈ ചിത്രം സ്വന്തമാക്കി. മലയാളത്തിലെ ആദ്യ "ഡോൾബി സ്ടീരിയോ" ചിത്രമാണിത്.
കാലാപാനി കാലാപാനി മലയാളം | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | മോഹൻലാൽ |
രചന | ടി. ദാമോദരൻ, പ്രിയദർശൻ |
അഭിനേതാക്കൾ | മോഹൻലാൽ, പ്രഭു, അംരീഷ് പുരി, തബ്ബു, നെടുമുടി വേണു, ശ്രീനിവാസൻ, അന്നു കപൂർ, വിനീത് |
സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
റിലീസിങ് തീയതി | 1996 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം, തമിഴ്, ഹിന്ദി |
ഗാനങ്ങൾ
തിരുത്തുകനമ്പർ. | ഗാനം | ആലാപനം |
---|---|---|
1 | "ആറ്റിറമ്പിലെ കൊമ്പിലെ" | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര |
2 | "ചെമ്പൂവേ പൂവേ" | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര |
3 | "കൊട്ടും കുഴൽ വിളി" | എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര |
4 | "മാരിക്കൂടിനുള്ളിൽ" | കെ.എസ്. ചിത്ര, ഇളയരാജ |
5 | "വന്ദേമാതരം" | മനോ, കോറസ് |
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച കലാസംവിധാനം - സാബു സിറിൾ
- മികച്ച ഛായാഗ്രഹണം - സന്തോഷ് ശിവൻ
- സ്പെഷ്യൽ ഇഫക്ട്സ് - എസ്.ടി. വെങ്കി
- മികച്ച രണ്ടാമത് ചലച്ചിത്രം - മോഹൻലാൽ (നിർമ്മാണം), പ്രിയദർശൻ (സംവിധാനം)
- മികച്ച അഭിനേതാവ് - മോഹൻലാൽ
- മികച്ച കലാസംവിധാനം - സാബു സിറിൾ
- മികച്ച സംഗീതസംവിധായകൻ - ഇളയരാജ
- മികച്ച പ്രോസസിങ്ങ് ലാബ് - ജെമിനി കളർ ലാബ്
- മികച്ച വസ്ത്രാലങ്കാരം - സജിൻ രാഘവൻ