ഇലിയോകാർപ്പേസീ സസ്യകുടുംബത്തിൽപ്പെട്ട, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും, ഇന്തോ- ചൈന തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലും കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണ് കാരമാവ്. ശ്രീലങ്കയാണ് സ്വദേശം. (ശാസ്ത്രീയനാമം: Elaeocarpus serratus). അവി, അവിൽ, നല്ലകാര, പെരിങ്കാര, പെരുങ്കാര, വലിയ കാര എന്നെല്ലാം അറിയപ്പെടുന്നു. 18 മീറ്ററോളം ഉയരം വയ്ക്കും[2]. ഇലകൾ വിഷത്തിനെതിരെയും വാതത്തിനും ഔഷധമാണ്[3]. കാരയ്ക്ക എന്ന് വിളിക്കുന്ന കായകൾ ഭക്ഷ്യയോഗ്യമാണ്. നല്ല അളവിൽ പ്രോട്ടീനും അന്നജവും അടങ്ങിയിട്ടുണ്ട്.

കാരമാവ്
കാരമാവിന്റെ കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. serratus
Binomial name
Elaeocarpus serratus
Linnaeus, 1753 [1]
Synonyms
  • Elaeocarpus adenophyllus Wall. [Invalid]
  • Elaeocarpus barnardii Burkill
  • Elaeocarpus cuneatus Wight
  • Elaeocarpus ganitrus Roxb. ex G.Don
  • Elaeocarpus malabaricus Oken
  • Elaeocarpus perim-kara DC.
  • Elaeocarpus perincara Buch.-Ham.
  • Elaeocarpus sphaericus (Gaertn.) K.Schum. [Illegitimate]
  • Ganitrus roxburghii Wight
  • Ganitrus sphaerica Gaertn.
  • Misipus serratus Raf.
  • Monocera serrata Turcz.
കാരമാവിന്റെ തൈ

ഏകാന്തരന്യാസത്തിൽ വിന്യസിച്ചിട്ടുള്ള ലഘുപത്രങ്ങളുടെ അരികുകൾ ദന്തുരങ്ങളാണ്. കൊഴിയാറാകുമ്പോൾ ഇലകൾക്ക് ചുവന്ന നിറം ആകുന്നു. വെളുത്ത പൂവുകൾ. അണ്ഡാകൃതിയിലുള്ള കായകൾ പച്ചനിറത്തിൽ മിനുസമുള്ളവയാണ്. 3-4 കുരുക്കൾ കായകൾക്കുള്ളിൽ കാണാം.[4]

പൂക്കൾ

അവലംബം തിരുത്തുക

  1. Linnaeus, C. (1753) Species Plantarum, Tomus I: 515
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-02. Retrieved 2012-11-10.
  3. http://www.ethnoleaflets.com/leaflets/jegan.htm
  4. "India Biodiversity Portal". Retrieved 16 April 2018.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാരമാവ്&oldid=3928896" എന്ന താളിൽനിന്ന് ശേഖരിച്ചത്