കാന്തൻപാറ വെള്ളച്ചാട്ടം
11°31′26.61″N 76°9′9.52″E / 11.5240583°N 76.1526444°E
കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് കാന്തപ്പാറ വെള്ളച്ചാട്ടം. മേപ്പാടിക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. സെന്റിനൽ പാറ വെള്ളച്ചാട്ടത്തെ അപേക്ഷിച്ച് അല്പം ചെറുതാണ് ഇത്. അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടവും പരിസരവും വളരെ മനോഹരമാണ്. പ്രധാന നിരത്തിൽ നിന്നും എളുപ്പത്തീൽ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകൾക്ക് അനുയോജ്യമാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം.

കൽപറ്റയിൽ നിന്നും 22 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 23 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 57 കിലോമീറ്ററുമാണ് കാന്തപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം[1].
ചിത്രശാല
തിരുത്തുക-
കാന്തൻപാറ വെള്ളച്ചാട്ടം
-
കാന്തൻപാറ വെള്ളച്ചാട്ടം
അവലംബം
തിരുത്തുക- ↑ "Kanthanpara Waterfalls". Archived from the original on 2006-12-30. Retrieved 2011-11-28.