കാഞ്ഞങ്ങാട് ശങ്കരൻ നമ്പൂതിരി

കർണ്ണാടക സംഗീതജ്ഞനാണ് 'കാഞ്ഞങ്ങാട് ശങ്കരൻ നമ്പൂതിരി'.[1]

കാഞ്ഞങ്ങാട് ശങ്കരൻ നമ്പൂതിരി

ജീവിതരേഖ തിരുത്തുക

ജന്മദേശം കാസർകോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത മധുരക്കാട്. 1965 നവംബർ 20 ന് മധുരക്കാട്‌ പെരികമനയിൽ കൃഷ്ണൻ നമ്പൂതിരിയുടെയും സരസ്വതി അന്തർജനത്തിന്റെയും മകനായി ജനനം. പിതാവിന്റെ ശിക്ഷണത്തിൽ സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു. പിന്നീട് വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ ശിഷ്യത്വം സ്വീകരിച്ചു. ചരിത്രത്തിൽ ബിരുദപഠനത്തിനുശേഷം പാലക്കാട് ചെമ്പൈ സംഗീതകോളേജിൽ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണയും ഒന്നാംക്ലാസ്സോടെ നേടി. 2014 ൽ കാഞ്ചികാമകോടിപീഠം ആസ്ഥാനവിദ്വാൻ പദവി നൽകി ആദരിച്ചിരുന്നു[2].

നവമാധ്യമത്തിലൂടെ ശിക്ഷണം തിരുത്തുക

സംഗീതോപാസന എന്ന വാട്‌സ്അപ്പ് കൂട്ടായ്മയിലൂടെ ശങ്കരൻ നമ്പൂതിരി നടത്തുന്ന സംഗീതശിക്ഷണം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ശാസ്ത്രീയസംഗീത രംഗത്തെ മഹാരഥന്മാരുടെ കീർത്തനങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം, സംഗീത സംബന്ധിയായ വിവരങ്ങളും വിശകലനങ്ങളും സംഗീതോപാസനയിൽ പോസ്റ്റു ചെയ്യും. ഓരോ ദിവസവും കൃത്യമായ സമയങ്ങളിൽ കർണാടക സംഗീതശീലുകൾ വാട്‌സ് ആപ്പിൽ പുതിയ സന്ദേശങ്ങളായി നിറയും. ഗ്രൂപ്പ് അംഗങ്ങൾക്ക് സൗകര്യം അനുസരിച്ച് അവ ഡൗൺലോഡ് ചെയ്ത് കേൾക്കാം.[3]. ഗുരുമുഖത്തുനിന്ന് നേരിട്ട് സംഗീതം അഭ്യസിക്കാൻ കഴിയാത്തവർക്ക്, വിദൂരങ്ങളിൽ ഇരുന്ന് വാട്‌സ്അപ്പ് വഴി സംഗീതപഠനം സാധ്യമക്കുകയാണ് ഈ കൂട്ടായ്മ. മുത്തുസ്വാമി ദീക്ഷിതരുടെ 240 കൃതികളെ സമഗ്രമായി അവതരിപ്പിന്ന 'ദീക്ഷിതർ ആരാധന' 2016 ഏപ്രിൽ 10 മുതൽ തുടരുന്നു. കൂടാതെ, പ്രശസ്ത സംഗീതകാരന്മാർ, ഗാനരചയിതാക്കൾ, കവികൾ എന്നിവരുടെ ജന്മവാർഷിക ദിനത്തിലും ഓർമദിനങ്ങളിലും സവിശേഷ സംഗീതപാഠം നൽകുകയും ചെയ്യുന്നു[4]

അവലംബം തിരുത്തുക

  1. [1] Archived 2016-04-15 at the Wayback Machine.|mathrubhumi.com/print-edition/weekend
  2. മലയാളം വാരിക, 20 നവംബർ 2015- പേജ് 88-93
  3. [2]|mathrubhumi.com
  4. [3]|wn.com