കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/വാർത്തകൾ
Latest comment: 12 വർഷം മുമ്പ് by Vssun in topic നീളം
"11 സൗരയൂഥങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്"
നമ്മുടെ സൗരയൂഥത്തിനു പുറത്തുള്ള നക്ഷത്ര-ഗ്രഹവ്യൂഹങ്ങളെ സൗരയൂഥം എന്നു പറയാറുണ്ടോ? --Vssun (സംവാദം) 02:36, 28 ജനുവരി 2012 (UTC)
- Planetary System എന്ന വാക്കാണ് ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത്. സൗരയൂഥം എന്ന വാക്ക് ശരിയല്ല എന്നു തന്നെയാണ് തോന്നുന്നത്. ഇതിനു പകരമായി മലയാളത്തിൽ ഏതു വാക്ക് ഉപയോഗിക്കാം? ഗ്രഹവ്യൂഹം, ഗ്രഹയൂഥം, ഗ്രഹവ്യവസ്ഥ ഇതിലേതായിരിക്കും നല്ലത്? ഗ്രഹവ്യവസ്ഥ എന്നായാലോ?--ഷാജി(സംവാദം)17:32, 28 ജനുവരി 2012 (UTC)
- മൂന്നു പേരുകളും കൊള്ളാം. ഗ്രഹവ്യവസ്ഥ ലളിതവുമാണ്. എങ്കിലും ഗ്രഹയൂഥത്തിനെ അനുകൂലിക്കുന്നു. അതാവുമ്പോൾ കേട്ടുപരിചയിച്ചിട്ടുള്ള സൗരയൂഥവുമായുള്ള സമാനത പേരിൽത്തന്നെ കാണാനാവും. --Vssun (സംവാദം) 02:42, 29 ജനുവരി 2012 (UTC)
നീളം
തിരുത്തുക- വാർത്തകൾ അനന്തമായി നീണ്ടുപോകുന്നത് സുഖമുള്ള കാഴ്ചയല്ല. ഇതൊന്നു ചെറുതാക്കുന്നതായിരിക്കില്ലേ കൂടുതൽ നല്ലത്?--ഷാജി(സംവാദം)02:36, 7 ഫെബ്രുവരി 2012 (UTC)
- ഇവിടെ നാലോ അഞ്ചോ വാർത്തകൾ മാത്രം നിർത്തി, പഴയവാർത്തകൾ
കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/വാർത്തകൾ/പഴയവഎന്ന ഒരു ഉപതാളിലേക്ക് മാറ്റി, ഇവിടെനിന്നും ഒരു കണ്ണി കൊടുത്താൽ മതി. --Vssun (സംവാദം) 15:59, 7 ഫെബ്രുവരി 2012 (UTC)
- ഇവിടെ നാലോ അഞ്ചോ വാർത്തകൾ മാത്രം നിർത്തി, പഴയവാർത്തകൾ
- അതൊന്നു ശരിയാക്കാമോ?--ഷാജി (സംവാദം)14:45, 8 ഫെബ്രുവരി 2012 (UTC)
- ശരിയാക്കിയിട്ടുണ്ട്. മുകളിലെ ലിങ്കിന് ഒരു പ്രശ്നമുണ്ടായിരുന്നു. പഴയ വാർത്തകൾ കവാടം:ജ്യോതിശാസ്ത്രം/വാർത്തകൾ/പഴയവ എന്ന താളിലാണ് ശേഖരിക്കുന്നത്. --Vssun (സംവാദം) 01:11, 9 ഫെബ്രുവരി 2012 (UTC)