കവാടം:സ്വതന്ത്ര സോഫ്റ്റ്‌വെയർ//തിരഞ്ഞെടുത്തസോഫ്റ്റ്‌വെയർ/ജൂലൈ 2009

കെഡിഇ (കെ ഡെസ്ക്ടോപ്പ് എൻവിറോൺമെന്റ്) ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ പദ്ധതിയാണ്. ഇതിലെ പ്രധാന ഉല്പ്പന്നമായ, യുണിക്സ് സമാനമായ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കു വേണ്ടിയുള്ള പണിയിട സം‌വിധാനത്തെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. കെ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് അല്ലെങ്കിൽ കെ.ഡി.ഇ. എന്നത് സ്വതന്ത്ര സോഫ്റ്റ്‌വെയർ കുടുംബത്തിൽ ഉൾപ്പെടുന്ന കാര്യക്ഷമതയുള്ളതും ലളിതവുമായ ഒരു പണിയിടസംവിധാനം (Desktop Environment) ആണു്.