കവാടം:ലിനക്സ്/തിരഞ്ഞെടുത്തവ/2022 ജൂൺ
ആർച്ച് ലിനക്സ്
തിരുത്തുകആർച്ച് ലിനക്സ് എന്നത് x86-64 ആർക്കിറ്റക്ചറുകൾ അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടറുകൾക്കു വേണ്ടിയുള്ള ലിനക്സ് ഡിസ്ട്രോ ആണ്. ആർച്ച് ലിനക്സിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് സ്വതന്ത്രവും ഓപ്പൺ സോഴ്സുമായ സോഫ്റ്റ്‍വെയറുകളുമാണ്. കൂടാതെ ഇത് സാമൂഹ്യ ഇടപെടലിനെ പിന്തുണയ്ക്കുന്നു. ഡെവലപ്മെന്റ് ടീമിന്റെ ഡിസൈൻ സമീപനം KISS തത്ത്വമാണ് ("ലളിതമായി, ബാലിശമായി സൂക്ഷിക്കുക") പൊതു മാർഗ്ഗനിർദ്ദേശമായി പിന്തുടരുന്നത്. ഉപയോക്താവ് സിസ്റ്റത്തിന്റെ പ്രവർത്തനം മനസ്സിലാക്കാൻ ചില ശ്രമങ്ങൾ നടത്താൻ തയ്യാറാകും എന്നു കരുതിക്കൊണ്ട് കോഡ് കൃത്യത, മിനിമലിസം, ലാളിത്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡെവെലപ്മെന്റ് നടക്കുന്നു. ആർച്ച് ലിനക്സിൽ സോഫ്റ്റ്‍വെയർ പാക്കേജുകൾ ഇൻസ്റ്റാൾ ചെയ്യുാനും, നീക്കം ചെയ്യാനും, പരിഷ്കരിയ്ക്കുാനും ആർച്ച് ലിനക്സിനു് പ്രത്യേകമായി എഴുതിയ പാക്മാൻ പാക്കേജ് മാനേജർ ഉപയോഗിക്കുന്നു. ആർച്ച് ലിനക്സ് ഒരു റോളിംഗ് റിലീസ് മോഡൽ ഉപയോഗിക്കുന്നത്, ഏറ്റവും പുതിയ ആർച്ച് സോഫ്റ്റ്‍വെയറിനായി ഒരു സാധാരണ സിസ്റ്റം അപ്ഡേറ്റ് മതിയാകും. ആർച്ച് സംഘം പുറത്തിറക്കുന്ന ഇൻസ്റ്റലേഷൻ ഇമേജുകൾ പ്രധാന സിസ്റ്റം ഘടകങ്ങളുടെ കാലികമായ സ്നാപ്പ്ഷോട്ടുകൾ മാത്രമാണു്. കൂടുതൽ വായിക്കുക