കവാടം:ലിനക്സ്/തിരഞ്ഞെടുത്തവ/2022 ഓഗസ്റ്റ്

പപ്പി ലിനക്സ് തിരുത്തുക

വളരെ ചെറിയ ഒരു ലൈവ് സിഡി ലിനക്സ് വിതരണമാണ് പപ്പി ലിനക്സ്.കുറഞ്ഞത് 64MB റാം മെമ്മറി ഉള്ള കമ്പ്യൂട്ടറുകളിൽ വരെ പപ്പി ലിനക്സ് പ്രവർത്തിക്കും.ഓപ്പറേറ്റിങ്ങ് സിസ്റ്റം മൊത്തത്തിൽ റാം മെമ്മറിയിൽ നിന്ന് പ്രവർത്തിപ്പിക്കാം എന്നതിനാൽ ഈ ലിനക്സ് പതിപ്പിന് വേഗത കൂടുതലായിരിക്കും.100MB-യോളമാണ് അടിസ്ഥാന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വലിപ്പം.ഇതിൽ സാധാരണ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കുള്ള വിവിധ ആപ്ലിക്കേഷനുകളും ഉൾപ്പെടുന്നു. പപ്പി ഒരു സ്വതന്ത്ര ലിനക്സ് വിതരണമാണ്.അതായത് ഡെബിയൻ,ഫേഡോറ തുടങ്ങിയ മുൻനിര ലിനക്സ് വിതരണങ്ങളെ അടിസ്ഥാനമാക്കിയല്ല പപ്പി ലിനക്സ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കൂടുതൽ വായിക്കുക