കവാടം:ലിനക്സ്/തിരഞ്ഞെടുത്തവ/2022 ഏപ്രിൽ

ലിനക്സ് മിന്റ്

തിരുത്തുക

ഉബുണ്ടു അടിസ്ഥാനമാക്കി നിർമ്മിച്ച സ്വകാര്യ കമ്പ്യൂട്ടറുകൾക്കായുള്ള ഒരു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്‌ ലിനക്സ് മിന്റ്. ഉബുണ്ടുവിൽ നിന്നു വ്യത്യസ്തമായി ഇതിൽ കൂടുതൽ മീഡിയ കോഡെക്കുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആകർഷകമായ സിന്നമൺ ഡെസ്ക്ടോപ്പ് ആണ് ലിനക്‌സ് മിന്റിന്റെ എടുത്തു പറയേണ്ട പ്രത്യേകത. ആദ്യകാലങ്ങളിൽ ലിനക്സ് മിന്റ് കൃത്യമാർന്ന പതിപ്പുകൾ പുറത്തിറക്കുന്ന തീയതി പിന്തുടരുന്നുണ്ടായിരുന്നില്ല. ഡാര്യ്ന എന്ന പതിപ്പു മുതൽ ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുറത്തിറക്കൽ തീയതി പിന്തുടരുകയും ഉബുണ്ടു പുതിയ പതിപ്പു പുറത്തിറക്കിയാലുടൻ മിന്റും പുതിയ പതിപ്പ് പുറത്തിറക്കുന്ന രീതി സ്വീകരിക്കുകയും ചെയ്തു.ഏലീസ്സാ എന്ന പതിപ്പു മുതൽ മൈനർ പതിപ്പു നമ്പർ വിവരം റിലീസിങ്ങിൽ ചേർക്കുന്നത് ഒഴിവാക്കപ്പെട്ടു. ഉബുണ്ടുവിന്റെ 6 മാസത്തിലൊരിക്കലുള്ള പതിപ്പു പുതുക്കൽ രീതി പിന്തുടരുന്നതു കൊണ്ടും ഒരു ഉബുണ്ടു ബേസിനു തന്നെ ഒന്നിലധികം പതിപ്പുകൾ ഇല്ലാത്തതു കൊണ്ടുമാണ്‌ ഇങ്ങനെ ചെയ്തത്.