6 ഫെബ്രുവരി 2020 : അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ നിന്നും മൂന്നു ബഹിരാകാശയാത്രികർ ഭൂമിയിലേക്കു മടങ്ങുന്നു. നാസയുടെ ക്രിസ്റ്റീന കോച്ച്, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ലൂക്ക പാർമിറ്റാനോ, റഷ്യയുടെ അലക്സാണ്ടർ സ്കോർട്സോവ് എന്നിവരാണ് ഭൂമിയിലേക്കു തിരിക്കുന്ന ബഹിരാകാശയാത്രികർ.
ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നും റഷ്യയുടെ സോയൂസ് റോക്കറ്റ് ഉപയോഗിച്ച് 32 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു.
7 ഫെബ്രുവരി 2020 : നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും സംയുക്തസംരഭമായ സോളാർ ഓർബിറ്റർ വിക്ഷേപിക്കുന്നു. അറ്റ്‍ലസ് V റോക്കറ്റ് ഉപയോഗിച്ച് കേപ്കെനാവറൽ സ്പേസ് സ്റ്റേഷനിൽ നിന്നാണ് വിക്ഷേപിക്കുന്നത്.
9 ഫെബ്രുവരി 2020 : അന്റാറിസ് റോക്കറ്റ് ഉപയോഗിച്ച് സിഗ്നസ് എൻ.ജി 13 എന്ന ബഹിരാകാശ ചരക്കു പേടകം വിക്ഷേപിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സാധനസാമഗ്രികളാണ് ഇതിൽ.
റഷ്യ മെറിഡിയൻ എം എന്ന വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നു.
പൗർണ്ണമി
11 ഫെബ്രുവരി 2020 : സിഗ്നസ് എൻ.ജി-13 അന്താരാഷ്ട്രബഹിരാകാശനിലയത്തിൽ എത്തിച്ചേരുന്നു.
ഉത്രാടം ഞാറ്റുവേല തുടങ്ങും.
14 ഫെബ്രുവരി 2020: സൂര്യൻ മകരം രാശിയിലേക്കു കടക്കുന്നു.
18 ഫെബ്രുവരി 2020 : ചൊവ്വയും ചന്ദ്രനും ഒരു ഡിഗ്രി വരെ അടുത്തു വരുന്നു.
19 ഫെബ്രുവരി 2020 : വ്യാഴവും ചന്ദ്രനും തമ്മിലുള്ള സംയോഗം. ഇവ തമ്മിലുള്ള അകലം ഒരു ഡിഗ്രിയിൽ താഴെ മാത്രമാവുന്നു.
23 ഫെബ്രുവരി 2020 : അമാവാസി
24 ഫെബ്രുവരി 2020 : തിരുവോണം ഞാറ്റുവേല തുടങ്ങുന്നു.
27 ഫെബ്രുവരി 2020 : ശുക്രനും ചന്ദ്രനും തമ്മിലുള്ള സംയോഗം. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പടിഞ്ഞാറേ ആകാശത്തു കാണാം.