ഡിസംബർ 2 : വിശാഖം ഞാറ്റുവേല തുടങ്ങും
ഡിസംബർ 7 : അമാവാസി
ഡിസംബർ 13,14 : ഗാനിമീഡ്സ് ഉൽക്കാവർഷം. 3200 ഫീത്തോൺ എന്ന ഛിന്നഗ്രഹത്തിന്റെ അവശിഷ്ടങ്ങളാണ് ഈ ഉൽക്കകൾ. മണിക്കൂറിൽ ഏതാണ്ട് 120 ഉൽക്കകൾ വരെ കാണാൻ കഴിയും. 1982ലാണ് ഇത് ആദ്യമായി കണ്ടത്.
ഡിസംബർ 15 : ബുധൻ കൂടിയ ആയതിയിൽ. ബുധനെ സൂര്യനിൽ നിന്നും 21.3 ഡിഗ്രി പടിഞ്ഞാറു ഭാഗത്തായി കാണുന്നു. സൂര്യോദയത്തിനു മുമ്പ് ബുധനെ കിഴക്കൻ ചക്രവാളത്തിനു മുകളിലായി കാണാം.
ഡിസംബർ 16 : മൂലം ഞാറ്റുവേല തുടങ്ങും.
ധനുസംക്രമം
ഡിസംബർ 21 : ദക്ഷിണായനാന്തം
ഡിസംബർ 22 : പൗർണ്ണമി.
ഡിസംബർ 21,22 : ഉർസീഡ്സ് ഉൽക്കാവർഷം. മണിക്കൂറിൽ 5-10 ഉൽക്കകൾ വരെ കാണാം. ടർട്ടിൽ ധൂമകേതുവിന്റെ അവശിഷ്ടങ്ങളാണ് ഇത്. ആദ്യമായി കണ്ടെത്തിയത് 1790ലാണ്. നിലാവ് കാഴ്ചയെ തടസ്സപ്പെടുത്തും.
ഡിസംബർ 29 : പൂരാടം ഞാറ്റുവേല തുടങ്ങും.