ഇസ്ലാമിൻറെ അടിസ്ഥാന ഗ്രന്ഥമാണ് ഖുർ‌ആൻ (അറബി: قرآن) . ഏഴാം ശതകത്തിൽ ഉത്ഭവിച്ചതും അറബി ഭാഷയിലുള്ളതുമായ ഈ ഗ്രന്ഥം മുഹമ്മദ് എന്ന ദൈവദൂതനിലൂടെ മനുഷ്യനു നൽകിയ സന്ദേശമാണ്. മുഹമ്മദിന്റെ ജീവിതത്തിൽ, അവസാനത്തെ 23 വർഷങ്ങൾക്കിടയിലെ വിവിധ സന്ദർഭങ്ങളിൽ ശകലങ്ങളായി അവതരിപ്പിക്കപ്പെട്ട ഈ ഗ്രന്ഥം ആദ്യം വാമൊഴിയായി പകരുകയും, മനഃപാഠമായി സൂക്ഷിക്കപ്പെടുകയും പിന്നീട് ഗ്രന്ഥരൂപത്തിൽ ക്രോഢീകരിക്കപ്പെടുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=കവാടം:ഖുർആൻ&oldid=2298620" എന്ന താളിൽനിന്ന് ശേഖരിച്ചത്