കവാടം:ക്രിക്കറ്റ്/തിരഞ്ഞെടുത്തവ/2010 മേയ്
ഐ.സി.സി ലോകകപ്പ് ക്രിക്കറ്റ് അല്ലെങ്കിൽ ലോകകപ്പ് ക്രിക്കറ്റ് പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റിന്റെ പ്രധാന ചാമ്പ്യൻഷിപ്പ് ആണ്. നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആണ് സംഘടിപ്പിക്കുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങൾ തൊട്ട് ഫൈനൽ വരെ നീളുന്നതാണ് ഈ ചാമ്പ്യൻഷിപ്പിന്റെ മത്സരക്രമം. ഈ ടൂർണമെന്റ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിക്കുന്ന കായിക ഇനങ്ങളിൽ ഒന്നാണ്. ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റ് 1975-ൽ ഇംഗ്ലണ്ടിലാണ് നടന്നത്. വനിതകൾക്കുള്ള ഒരു ലോകകപ്പ് ക്രിക്കറ്റും 1973 മുതൽ നാല് വർഷത്തെ ഇടവേളയിൽ നടന്നു വരുന്നു. ഓസ്ട്രേലിയ മൂന്നു പ്രാവശ്യം ഈ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ് രണ്ടു പ്രാവശ്യവും ഇൻഡ്യ, പാകിസ്താൻ ശ്രീലങ്ക എന്നീ രാജ്യങ്ങൾ ഓരോ പ്രാവശ്യവും ഈ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്.
വിപുലമായ ക്രിക്കറ്റ് പരമ്പര സംഘടിപ്പിക്കാനുള്ള വിഭവശേഷി ഉണ്ടായിരുന്ന ഒരേ ഒരു രാജ്യമായ ഇംഗ്ലണ്ടിലാണ് 1975-ൽ ഉദ്ഘാടന ലോകകപ്പ് അരങ്ങേറിയത്. ആദ്യ മൂന്ന് മത്സരങ്ങൾ അവയുടെ പ്രായോജകരായ പ്രൂഡൻഷ്യൽ പി.എൽ.സിയുടെ പേര് ചേർത്ത് പ്രൂഡൻഷ്യൽ കപ്പ് എന്നാണ് അറിയപ്പെട്ടത്. പകൽ സമയത്ത് നടന്ന കളികളിൽ കളിക്കാർ പരമ്പരാഗതമായ രീതിയിൽ വെള്ള വസ്ത്രങ്ങൾ ധരിക്കുകയും ചുവന്ന പന്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഓരോ ടീമിനും ആറ് പന്തുകൾ വീതമുള്ള 60 ഓവറുകളാണ് ഉണ്ടായിരുന്നത്.
...പത്തായം | കൂടുതൽ വായിക്കുക... |