Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പ്രശസ്ത കഥകളി നടനും അധ്യാപകനുമാണ് കലാമണ്ഡലം ശശിധരൻ നായർ. 40 വർഷമായിട്ട് കഥകളി രംഗത്ത് പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം പ്രധാനപ്പെട്ട എല്ലാ നായകവേഷങ്ങളും അവതരിപ്പിക്കുന്നു. 2012 ൽ ഹൈദരാലി പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി.

ജീവിതരേഖതിരുത്തുക

കോട്ടയം ജില്ലയിലെ കല്ലറ ജനിച്ചു, പതിനഞ്ചു വർഷം കലാമണ്ഡലത്തിൽ പഠിച്ചു. ശേഷം കൊച്ചി ദേവസ്വം ബോർഡിൽ ജോലി ചെയ്തതിനു ശേഷം വിവാഹിതനായി. പിന്നീട് ഫോറസ്റ്റർ ആയി ജോലി നോക്കി. ജോലിക്കിടയിലും കഥകളി തുടർന്നു ഇദ്ദേഹം. ഭാര്യ രുക്മിണി, മക്കൾ ശരത് കുമാർ, രശ്മി.

കഥകളി അഭ്യാസംതിരുത്തുക

കലാമണ്ഡലം പത്മനാഭൻ നായർ‍, പത്മശ്രീ കലാമണ്ഡലം ഗോപി എന്നിവരുടെ കീഴിൽ ഇന്ത്യഗവൺമെന്റിന്റെ സ്‌കോളർഷിപ്പോടുകൂടി[1] കഥകളി പഠനം പൂർത്തിയാക്കിയതിനുശേഷം കലാമണ്ഡലം കൃഷ്ണനാശാന്റെ കീഴിലും കഥകളിപഠിച്ചു. 40 വർഷമായിട്ട് കഥകളിരംഗത്ത് പ്രവർത്തിച്ചു വരുന്നു. കരി, വട്ടമുടി, മിനുക്ക് തുടങ്ങി എല്ലാ നായക വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്[1]. ചൈന, കൊറിയ, ഹോങ്കോംങ്ങ് എന്നീ രാജ്യങ്ങളിലും കഥകളി അവതരിപ്പിച്ചിട്ടുണ്ട്[1].

പുരസ്കാരങ്ങൾതിരുത്തുക

  • കലാമണ്ഡലം ഹൈദരാലി സ്മാരക അവാർഡ്. (2012)[1][2]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 "കലാമണ്ഡലം ശശിധരന് ഹൈദരാലി പുരസ്‌ക്കാരം". കടുത്തുരുത്തിന്യൂസ്.കോം. ശേഖരിച്ചത് 2012-06-14. Cite has empty unknown parameter: |coauthors= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "കലാമണ്ഡലം ഹൈദരാലി സ്മാരക അവാർഡ് കലാമണ്ഡലം ശശിധരന്". മാതൃഭൂമി. 2012-05-06. ശേഖരിച്ചത് 2012-06-14. Cite has empty unknown parameter: |coauthors= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=കലാമണ്ഡലം_ശശിധരൻ_നായർ&oldid=3627787" എന്ന താളിൽനിന്ന് ശേഖരിച്ചത്