കരോളിൻ കോഫ്മാൻ (മുമ്പ്, ഫ്രാങ്ക്;[1] 1840-1926) ഒരു ഫ്രഞ്ച് ഫെമിനിസ്റ്റ് ആക്ടിവിസ്റ്റും വോട്ടവകാശവാദിയുമായിരുന്നു. 1898 മുതൽ 1906 വരെയുള്ള കാലത്ത് Solidarité des femmes (വിമൻസ് സോളിഡാരിറ്റി) എന്ന സോഷ്യലിസ്റ്റ്-ഫെമിനിസ്റ്റ് സംഘടനയുടെ ജനറൽ സെക്രട്ടറിയായി കോഫ്മാൻ സേവനമനുഷ്ടിച്ചിരുന്നു. അവളുടെ നേതൃത്വത്തിൻകീഴിൽ വനിതകളുടെ അവകാശങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നുകയും സോഷ്യലിസത്തിലും പൗരോഹിത്യ വിരുദ്ധതയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത ഈ സംഘടന കൂടുതൽ ഉറച്ച ഒരു ഫെമിനിസ്റ്റ് ഗ്രൂപ്പായി മാറി.[2] Solidarité des femmes എന്ന സംഘടനയുടെ നേതൃത്വം മഡലീൻ പെല്ലെറ്റിയറിന് കൈമാറിയ ശേഷം, കോഫ്മാൻ Combat féministe (ഫെമിനിസ്റ്റ് ഫൈറ്റ്) ജേണലിന്റെ എഡിറ്ററായി മാറുകയും ജേണലിന്റെ സ്ഥാപകയായ ഏരിയ ലൈയുമായി സജീവ കത്തിടപാടുകൾ നടത്തുകയും ചെയ്തു.[3]

കരോളിൻ കോഫ്മാൻ
ജനനം1840 (1840)
മരണം1926 (വയസ്സ് 85–86)
പാരീസ്, ഫ്രാൻസ്
ദേശീയതഫ്രഞ്ച്
തൊഴിൽവോട്ടവകാശവാദി

1926-ൽ പാരീസിൽ വച്ചാണ് കോഫ്മാൻ അന്തരിച്ചത്.[4]

അവലംബം തിരുത്തുക

  1. "Kauffmann Caroline : " La femme doit voter, elle subit les lois et paie des impôts, nous voulons le suffrage universel et non unisexe "". Le Monde Juif (in French). 22 April 2013. Archived from the original on 2023-03-28. Retrieved 19 November 2015.{{cite news}}: CS1 maint: unrecognized language (link)
  2. Sowerwine, Charles (1982). Sisters or Citizens?: Women and Socialism in France since 1876. Cambridge: Cambridge University Press. p. 112. ISBN 0521234840.
  3. "Kauffmann Caroline : " La femme doit voter, elle subit les lois et paie des impôts, nous voulons le suffrage universel et non unisexe "". Le Monde Juif (in French). 22 April 2013. Archived from the original on 2023-03-28. Retrieved 19 November 2015.{{cite news}}: CS1 maint: unrecognized language (link)
  4. "Kauffmann Caroline : " La femme doit voter, elle subit les lois et paie des impôts, nous voulons le suffrage universel et non unisexe "". Le Monde Juif (in French). 22 April 2013. Archived from the original on 2023-03-28. Retrieved 19 November 2015.{{cite news}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=കരോളിൻ_കോഫ്മാൻ&oldid=3926733" എന്ന താളിൽനിന്ന് ശേഖരിച്ചത്