കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത്

കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത്
12°10′46″N 75°11′21″E / 12.1795732°N 75.1891422°E / 12.1795732; 75.1891422
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം പയ്യന്നൂർ
ലോകസഭാ മണ്ഡലം കാസർഗോഡ്
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് കെ. നാരായണൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 22.23ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 19062
ജനസാന്ദ്രത 857/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670521
+91 4985
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ പയ്യന്നൂർ ബ്ലോക്ക് പരിധിയിൽ കരിവെള്ളൂർ, പെരളം എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത്. 22.24 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് കാങ്കോൽ ആലപ്പടമ്പ്, കയ്യൂർ ചീമേനി (കാസർകോഡ്), പിലിക്കോട്(കാസർകോഡ്) ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് കങ്കോൽ ആലപ്പടമ്പ, കയ്യൂർ ചീമേനി (കാസർകോഡ്) ഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് കാസർകോഡ് ജില്ലയിലെ പിലിക്കോട്, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തുകൾ, തെക്ക് പയ്യന്നൂർ മുനിസിപ്പാലിറ്റി, കങ്കോൽ ആലപ്പടമ്പ, തൃക്കരിപ്പൂർ (കാസർകോഡ്) ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്. പഞ്ചായത്തിന്റെ വടക്കുഭാഗത്ത് പിലിക്കോട്, കൊടക്കാട്, ചീമേനി എന്നീ ഗ്രാമങ്ങളും, പടിഞ്ഞാറുഭാഗത്ത് മാണിയാട്ട്, വടക്കേ തൃക്കരിപ്പൂർ എന്നീ ഗ്രാമങ്ങളും തെക്കുഭാഗത്ത് വെള്ളൂർ‍, കാങ്കോൽ‍, ആലപ്പടമ്പ് എന്നീ ഗ്രാമങ്ങളും സ്ഥിതിചെയ്യുന്നു. കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് കണ്ണൂർജില്ലയുടെ വടക്കേ അറ്റത്താണ് സ്ഥിതിചെയ്യുന്നത്.

വാർഡുകൾ

തിരുത്തുക
  1. വടക്കുമ്പാട്
  2. പാലക്കുന്നു
  3. നോർത്ത് മണക്കാട്
  4. കുക്കാനം
  5. പുത്തൂർ
  6. വെരീക്കര
  7. കൊഴുമ്മൽ
  8. കൂവച്ചേരി
  9. പെരളം
  10. സൌത്ത് മണക്കാട്
  11. ഓണക്കുന്നു
  12. കുനിയാൻ കിഴക്കെകര
  13. കുനിയാൻ വെസ്റ്റ്
  14. പള്ളിക്കൊവ്വൽ

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക